ആ രണ്ടു പേരോടുള്ള എന്റെ പ്രണയം ഇപ്പോഴും അവസാനിച്ചിട്ടില്ല ! വെളിപ്പെടുത്തലുമായി സുരേഷ് ഗോപി…

നടന്‍, അവതാരകന്‍,രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം മികവു തെളിയിച്ച അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നാണ് സുരേഷ് ഗോപി.

ഭാര്യ രാധികയും നടന്‍ ഗോകുല്‍ സുരേഷ് ഉള്‍പ്പെടെ നാലു മക്കളുമടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.

ഒരിടവേളയ്ക്കു ശേഷം താരം നായകനായെത്തി വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയം നേടിയിരുന്നു. ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഇപ്പോള്‍ താരം തനിക്ക് ചില കാര്യങ്ങളോട് പ്രത്യേകം പ്രണാമം ഉണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

തനിക്ക് ചില കാര്യങ്ങളോട് പ്രത്യേക പ്രണയങ്ങളുണ്ടെന്നാണ് താരം പറയുന്നത്. താന്‍ അമേരിക്കയില്‍ നിന്നും വാങ്ങിയ ഷൂവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അത്‌കൊണ്ട് അത് എപ്പോളും ഇടാറില്ലന്നും താരം പറയുന്നു. അത്‌പോലെ തനിക്ക് ഒരു കാറുണ്ടെന്നും അവളോടും അസാധാരണമായ പ്രണയമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.

കാര്‍ പ്രിയപ്പെത്തതാണ് അത് ആര്‍ക്കും അങ്ങനെ ഓടിക്കാന്‍ കൊടുക്കാറില്ല എന്നാല്‍ മകനും അളിയനും ഇടയ്ക്ക് ഓടിക്കാറുണ്ട്.

വീട്ടില്‍ വളര്‍ത്തുന്ന റോസാപ്പൂവിനോടും നന്ത്യാര്‍വട്ടത്തിനോടും ഒരു പ്രത്യേക ഇഷ്ടമുണ്ട് താന്‍ തന്നെ ഡിസൈന്‍ ചെയ്ത വീടിന്റെ സ്റ്റെയര്‍കേസില്‍ ഇരിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും താരം പറയുന്നു.

Related posts

Leave a Comment