അ​വ​സാ​ന തു​റു​പ്പുചീ​ട്ട് പുറത്തെടുത്ത് ബി​ജെ​പി; സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​ മ​ന്ത്രി​യാ​ക്കും, തൃ​ശൂ​രിൽ മത്സരിപ്പിക്കും

തൃ​ശൂ​ർ: തൃ​ശൂ​ർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാ​ൻ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി. സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര മ​ന്ത്രി​യാ​ക്കാനും തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഏ​താ​ണ്ട് തീ​രു​മാ​ന​മാ​യി.

തൃ​ശൂ​ർ പി​ടി​ക്കാ​നു​ള്ള ര​ണ്ടാം അ​ങ്ക​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​യാ​യി സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന​തോ​ടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.​എ​ൻ. പ്ര​താ​പ​ൻ ത​ന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി.

പ്രതാപൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ​റ​ഞ്ഞു കഴിഞ്ഞു. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ മ​ന്ത്രി സി​പി​ഐ​യി​ലെ വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. ഇ​തോ​ടെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ പോ​രാ​ട്ടം ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​താ​യി മാ​റും.

ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തൃ​ശൂ​ർ താ​നി​ങ്ങെ​ടു​ക്കു​വാ എ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്.

പ​ക്ഷേ തൃ​ശൂ​രു​കാ​ർ അ​ങ്ങ​നെ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. മ​ത്സ​രം ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ക്കി മാ​റ്റി​യെ​ങ്കി​ലും വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ലെ ടി.​എ​ൻ. പ്ര​താ​പ​ൻ വി​ജ​യി​ച്ചു.

ഇ​ത്ത​വ​ണ അ​ത​ല്ല സ്ഥി​തി​യെ​ന്നാ​ണ് സൂ​ച​ന. സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കു​ന്ന​തോ​ടെ മ​ത്സ​രം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ​ന്ന ലേ​ബ​ലി​ലാ​കും.

കേ​ന്ദ്ര​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​നു​വേ​ണ്ടി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വാരിക്കോരി ന​ട​ത്തി വി​ജ​യം ഉ​റ​പ്പി​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം.

രാ​ജ്യ​സ​ഭ എം​പി എ​ന്ന നി​ല​യി​ൽ സുരേഷ് ഗോപി ഇ​തി​ന​കംത​ന്നെ മ​ണ്ഡ​ല​ത്തി​ൽ പ​ല സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു കഴിഞ്ഞു.

തൃ​ശൂ​രിലെ ശ​ക്ത​ൻമ​ത്സ്യ​മാം​സ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. എം​പി ഫ​ണ്ടാ​ണ് കൈ​മാ​റുക. അ​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തു.

പ​ക്ഷേ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലോ​ടെ ആ ​പ​ദ്ധ​തി ത​ൽ​കാ​ലം ന​ട​പ്പാ​ക്കി​യി​ല്ല. ഇ​ത്ത​രം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ക്കെ വീ​ണ്ടും ആ​വ​ർ​ത്തി​ച്ച് ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റെ​ങ്കി​ലും ബി​ജെ​പി​ക്ക് വേ​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യും പ​ല സം​ഭാ​ഷ​ണ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളോ​ട് ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട​ത്രേ.

അ​തി​നു​ള്ള അ​വ​സാ​ന തു​റു​പ്പ് ചീ​ട്ടെ​ന്ന നി​ല​യി​ലാ​ണ് സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽത​ന്നെ ജ​ന​ങ്ങ​ളോ​ട് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ൽ. പ​ക്ഷേ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​നം.

മ​ണി​പ്പുർ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ കൂ​ടു​ത​ലു​ള്ള തൃ​ശൂ​രി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വോ​ട്ടു​ക​ൾ കി​ട്ടി​ല്ലെ​ന്ന ചി​ന്ത ബി​ജെ​പി​യെ അ​ല​ട്ടു​ന്നു​ണ്ട്.

പ​ക്ഷേ തെ​ര​ഞ്ഞെ​ടു​പ്പാ​കു​ന്പോ​ഴേ​ക്കും അ​തൊ​ക്കെ മ​റ​ക്കു​മെ​ന്ന​ാ​ണ് അ​വ​രു​ടെ വി​ശ്വാ​സം. അ​ങ്ങ​നെ വ​ന്നാ​ൽ വി​ജ​യ​ത്തി​നായി സുരേഷ് ഗോപിയെ മ​ണ്ഡ​ലം മാ​റ്റി മത്സരിപ്പിക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​മാ​ണ് മ​ത്സ​രി​പ്പിക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന മ​റ്റൊ​രു മ​ണ്ഡ​ലം. എ​ന്തു വ​ന്നാ​ലും അ​വ​സാ​ന അ​ട​വും പു​റ​ത്തെ​ടു​ത്ത് കേ​ര​ള​ത്തി​ൽ നി​ന്ന് ഒ​രു സീ​റ്റ് നേ​ടു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ൾ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ​ ആ​ലോ​ച​ന.

ഇ​തി​നി​ടെ ത​നി​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ വാ​ക്കു​ക​ൾ ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​വ​സാ​ന നി​മി​ഷം തീ​രു​മാ​നം മാ​റ്റാനും ജനങ്ങളുടെ താല്പര്യപ്രകാരം മത്സരിക്കുകയാണെന്ന പ്രതീതി ഉണ്ടാക്കി അതുവഴി കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടാനുമാണ് സു​രേ​ഷ്ഗോ​പി​യും പാ​ർ​ട്ടി​യും ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Related posts

Leave a Comment