മു​ഹ​മ്മ​യി​ൽ വി​ജ​യാ​ഘോ​ഷം വി​മാ​നം ക​യ​റി;  എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ കുട്ടികളെ വിമാനം കയറ്റി കുടുംബശ്രീ പ്രവർത്തകർ


മു​ഹ​മ്മ: എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​തി​ന്‍റെ വി​ജ​യാ​ഘോ​ഷം വി​മാ​നം ക​യ​റി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ൽ​സാ​ഹ​ന​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് വി​മാ​ന​യാ​ത്ര ഒ​രു​ക്കി​യ​ത്. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത്‌ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ കു​ട്ടി​ക​ളാ​ണ് വി​മാ​ന​ത്തി​ൽ പ​റ​ന്ന​ത്.

രാ​വി​ലെ ഏ​ഴി​നു നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് 10 കു​ട്ടി​ക​ളും 10 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​മ​ട​ങ്ങു​ന്ന സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്കു പ​റ​ന്ന​ത്.

എ​ട്ടോ​ടെ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ സം​ഘം ലാ​ൽ​ബാ​ഗ് ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ചു. മെ​ട്രോ ട്രെ​യി​നി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി.

അ​വി​ടെ​നി​ന്ന് ബം​ഗ​ളൂ​രു -കൊ​ച്ചു​വെ​ളി ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത മു​ഴു​വ​ൻ പേ​ർ​ക്കും വി​മാ​ന യാ​ത്ര ആ​ദ്യ​മാ​യി​രു​ന്നു.

പ​ഴ​യ ദി​ന​പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ചും ആ​ക്രി സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ചു​മാ​ണ് യാ​ത്ര​യ്ക്കു​ള്ള പ​ണം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​ടു​ത്ത വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടു​ന്ന കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വേ​റി​ട്ട പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ് ഇ​വ​ർ.​ യാ​ത്ര​യ്ക്ക് എ​ഡി​എ​സ് സെ​ക്ര​ട്ട​റി ഷീ​ല ഷാ​ജി, പ്ര​സി​ഡ​ന്‍റ് സു​ബി​ത ന​സി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment