അ​ള​വി​ൽ ക​വി​ഞ്ഞ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത് കേ​സാ​ക്കി​യി​ല്ല: എ​സ്ഐ ഉൾപ്പെടെ നാ​ല് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ള​വി​ൽ ക​വി​ഞ്ഞ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത് കേ​സാ​ക്കി​യി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​സ്ഐ അ​ട​ക്കം നാ​ല് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ആ​ല​പ്പു​ഴ സൗ​ത്ത് എ​സ്ഐ കെ.​ജി. ര​തീ​ഷ്, പ്രൊ​ബേ​ഷ​ൻ എ​സ്ഐ സു​നേ​ക്, സി​പി​ഒ​മാ​രാ​യ ബി​നു​മോ​ൻ, അ​ബീ​ഷ് ഇ​ബ്രാ​ഹിം എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മെ​യ് ഒ​ന്നി​നാ​ണ് സൗ​ത്ത് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ആ​ല​പ്പു​ഴ ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ മി​നി ബാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ ഷോ​കേ​യ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ള​വി​ൽ ക​വി​ഞ്ഞ 40 കു​പ്പി വി​ദേ​ശ​മ​ദ്യം പോ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ത്ത​താ​യും ഇ​ത് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​തെ മു​ക്കി​യ​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്പെ​ഷൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജ​യ​രാ​ജി​നെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment