കോവിഡ് കാലത്ത് പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ നേ​ർ​ചി​ത്രം അ​വ​ത​രി​പ്പി​ച്ച് ഹ്ര​സ്വചി​ത്രം… സ്നേ​ഹ​പൂ​ർ​വം പ്ര​വാ​സി​ക​ൾ​ക്കാ​യ്..!


യു.​ആ​ർ.​മ​നു
മാ​വേ​ലി​ക്ക​ര: കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്ത് സം​ഹാ​ര താ​ണ്ഡ​വ​മാ​ടു​ന്പോ​ൾ ഒ​രു പ്ര​വാ​സി കു​ടും​ബം നേ​രി​ടേ​ണ്ടി വ​രു​ന്ന ക​ഷ്ട​ത​ക​ളു​ടെ നേ​ർ​ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് സ്നേ​ഹ​പൂ​ർ​വ്വം പ്ര​വാ​സി​ക​ൾ​ക്കാ​യി എ​ന്ന ഹ്ര​സ്വ​ചി​ത്രം.

വീ​ഡി​യോ ഗ്രാ​ഫ​റും മു​ൻ പ്ര​വാ​സി​യു​മാ​യ ഏ​വൂ​ർ സ്വ​ദേ​ശി അ​ജി​ത് കാ​ട​ശേ​രി​യും മ​ക​ളും ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ അ​ന​ഘ​യും ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​ൻ അ​സി​നും അ​ജി​ത്തി​ന്‍റെ സു​ഹൃ​ത്തും അ​ടൂ​ർ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ മാ​നു​മാ​യ ബാ​ബു​ദി​വാ​ക​ര​നും ചേ​ർ​ന്നാ​ണ് ഹ്ര​സ്വ ചി​ത്രം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​റോ​ണക്കാല​ത്ത് ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ കി​ട്ടി​യ ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് ഭ​ക്ഷ്യ ധാ​ന്യം ല​ഭി​ക്കാ​ത്ത പ്ര​വാ​സി കു​ടും​ബ​ത്തി​ൽ പെ​ട്ട ത​ന്‍റെ സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന മ​ക​ളെ​യും അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്ന അ​ച്ഛനു​മാ​ണ് ഹ്ര​സ്വ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

പ്ര​വാ​സി​ക​ളാ​യ​തി​നാ​ൽ സു​മ​നു​സു​ക​ളു​ടെ സ​ഹാ​യ ഹ​സ്ത​ങ്ങ​ൾ പോ​ലും ത​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന പ​ച്ച​യാ​യ യാ​ഥാ​ർ​ഥ്യ​ത്തെ​യാ​ണ് ഇ​വ​ർ ഹ്ര​സ്വ ചി​ത്ര​ത്തി​ലൂ​ടെ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​ഹ്ര​സ്വ​ചി​ത്രം അ​ജി​ത്തി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ മീ​ഡി​യ ഗ്രാ​ഫി​ക്സി​ലൂ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ ചി​ത്രം വൈ​റ​ലാ​യ​താ​യും അ​ജി​ത്ത് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ചി​ത്ര​ത്തി​ൽ അ​ച്ഛ​നാ​യി അ​ജി​ത്തും മ​ക​ളാ​യി അ​ന​ഘ​യു​മാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് . ‌

കാ​മ​റ ച​ലി​പ്പി​ച്ച​ത് മ​ക​ൻ അ​സി​നും ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബാ​ബു​ദി​വാ​ക​ര​നു​മാ​ണ്. അ​ജി​ത്തി​ന്‍റെ ഭാ​ര്യ സി​ന്ധു ഗ​ൾ​ഫി​ൽ ന​ഴ്സാ​യി ജോ​ലി​ നോ​ക്കു​ന്നു.

Related posts

Leave a Comment