അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തങ്ങൾ സംസാരിച്ചിരുന്നു, എന്നാൽ അത് തങ്ങൾക്കിടയിലെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ശ്വേത പറഞ്ഞു. ഫേസ്ബുക്കിലാണ് ശ്വേതയുടെ വൈകാരിക കുറിപ്പ് പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
“ഏതാനും ദിവസങ്ങൾക്ക് മുൻപ് നമ്മൾ സംസാരിക്കുമ്പോൾ അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങൾ പോയി എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല.
സത്യത്തിൽ എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങൾ എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.” എന്ന് ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.
