തൃശൂർ: കോമഡിക്ക് വേണ്ടി കോമഡി ഒരിക്കലും ശ്രീനിവാസന് പറഞ്ഞിട്ടില്ല. ശ്രീനിവാസന്റെ നാവില്‍ നര്‍മത്തിന്റെ സരസ്വതി കടാക്ഷമുണ്ടായിരുന്നു. നമ്മുടെ ഒരു ചോദ്യത്തിന് നര്‍മത്തില്‍ കലര്‍ന്ന ഒരു ഉത്തരം തരാന്‍ ശ്രീനിവാസന് നിമിഷങ്ങള്‍ മതിയായിരുന്നു. മുന്‍കൂട്ടി തയാറാക്കി വച്ച സ്ക്രിപ്റ്റുകളില്‍ നര്‍മം വിതറും പോലെ എളുപ്പത്തില്‍ പല അഭിമുഖങ്ങളിലും നേരിട്ടു സംസാരിക്കുമ്പോഴും ശ്രീനിവാസന് കുറിക്കുകൊള്ളുന്ന നര്മശരങ്ങളെയ്യുന്നതില് കേമനായിരുന്നു. കോവിഡ് കാലത്ത് എന്തു ചെയ്യുന്നു എന്നറിയാന്‍ ശ്രീനിവാസനെ വിളിച്ചപ്പോള്‍ സൗജന്യ അരിയൊക്കെ സര്‍ക്കാര്‍ കൊടുക്കുന്നുണ്ടല്ലോ എന്ന് പൊതുകാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ശ്രീനിവാസനോട് പറഞ്ഞു. ആ അരി കൊണ്ട് ചോറുവെച്ചു കഴിച്ചാല്‍ കോവിഡിനേക്കാള്‍ വലിയ അസുഖം പിടിക്കുമോ എന്നാണാള്ക്കാര്ക്ക് പേടി എന്നായിരുന്നു തൊട്ടടുത്ത നിമിഷം ശ്രീനിവാസന്റെ കമന്റ്. അന്ന് ആ അരിയെക്കുറിച്ച് ചില പരാതികളൊക്കെ നിലനില്‍ക്കുന്ന സമയമാണ്. ആ സമയത്ത് ആ വര്‍ത്തമാനത്തിനിടെ ഇത്രയും പഞ്ചിംഗ് ആയ കമന്റ് പറയാന്‍ ശ്രീനിവാസനേ കഴിയൂ.അതുപോലെ…
Read MoreTag: srinivasan
‘അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാൻ കരുതിയില്ല, നിങ്ങൾ പോയി എന്ന് വിശ്വസിക്കാനാകുന്നില്ല: ശ്വേതാ മേനോൻ
അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തങ്ങൾ സംസാരിച്ചിരുന്നു, എന്നാൽ അത് തങ്ങൾക്കിടയിലെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ശ്വേത പറഞ്ഞു. ഫേസ്ബുക്കിലാണ് ശ്വേതയുടെ വൈകാരിക കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… “ഏതാനും ദിവസങ്ങൾക്ക് മുൻപ് നമ്മൾ സംസാരിക്കുമ്പോൾ അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങൾ പോയി എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. സത്യത്തിൽ എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങൾ എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.” എന്ന് ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.
Read Moreജീവിതാനുഭവവും നാട്ടിടവഴികളും അഭ്രപാളിയിലെത്തിച്ച പ്രതിഭ
കണ്ണൂർ: തന്റെ ജീവിതാനുഭവഭങ്ങളെയും നാട്ടിട വഴികളിൽ കണ്ട മനുഷ്യരെയും നർമത്തിന്റെ മേൽപ്പൊടി ചാർത്തി അഭ്രപാളികളിലെത്തിച്ച് കാഴ്ചക്കാരെ ചിന്തിപ്പിച്ച പ്രതിഭാശാലിയായാ സിനിമാ ലോകത്തെ സാധാരണക്കാരനായിരുന്നു ശ്രീനിവാസൻ. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകന്റെ മകനായി ബാല്യം ചെലവഴിക്കേണ്ടി വന്ന ശ്രീനിവാസൻ കടുത്ത പ്രതിസന്ധികളിലൂടെയാണ് നടന്നു കയറിയത്. ജോലി നഷ്ടപ്പെട്ട പിതാവിന് പിന്നീട് സ്വന്തം വീട് തന്നെ കടബാധ്യതയെ തുടർന്ന് വിൽക്കേണ്ടി വന്നപ്പോൾ ഒരു ബന്ധുവിന്റെ വീടിനോട് ചേർന്ന് ഷെഡ് കെട്ടി താമസിക്കേണ്ടി വന്ന കടുത്ത പ്രതിസന്ധികളായിരുന്നു ബാല്യത്തിൽ ശ്രീനിവാസൻ അനുവഭവിച്ചു തീർത്തത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബസ് ഉടമയായി മാറി ഒടുവിൽ എല്ലാം നഷ്ടപ്പെട്ട മുരളി എന്ന നായകന്റെ കഥ പറയുന്ന വരവേൽപ് എന്ന സിനിമ ശ്രീനിവാസന്റെ പിതാവിന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്ന കഥയാണ്. നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടിയ ശേഷം ഒരു ബസ് വാങ്ങിയ…
Read Moreപ്രിയ കൂട്ടുകാരനെ നേരില്‍ കാണാനാവാതെ മടക്കം; ഹൃദയവേദനയില്‍ നടന് മുകേഷ്
കൊച്ചി: ‘ രണ്ടു ദിവസം മുമ്പ് ഇന്‍കംടാക്സ് പേപ്പര്‍ ശരിക്കുന്ന കാര്യം സംസാരിക്കാനായി വിമല ടീച്ചര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ ഓഡിറ്ററെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അന്ന് ശ്രീനിയോട് സംസാരിച്ചില്ല. ഏറെ വൈകാതെ പ്രിയ കൂട്ടുകാരനെ കൊച്ചിയിലെത്തി കാണാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷേ, ഇത്ര പെട്ടെന്ന് അദ്ദേഹം പോകുമെന്ന് കരുതിയില്ല’- ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദനയില്‍ നടന് എം. മുകേഷ് എംഎല്‍എയുടെ വാക്കുകള്‍ ഇടയ്ക്കുവച്ച് മുറിഞ്ഞു. അടുത്തിടെ എറണാകുളത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ഇരുവരും അവസാനമായി കണ്ടത്. സമയം കിട്ടുമ്പോഴൊക്കെ മുകേഷ് അദ്ദേഹത്തെ കാണാന്‍ എത്തുമായിരുന്നു. ‘ 43 വര്‍ഷത്തെ സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ഒരു ചെറിയ നീരസം പോലും 43 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെയാണ് ചിരിയും. നോണ്‍ സ്റ്റോപ്പ് ചിരി. ഇത്രയും കാലം ഒന്നിച്ച് നടന്നിട്ടും അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഒരു സാഹചര്യം…
Read Moreജെൻസികുട്ടികളും പറയുന്നു “എന്താ ദാസാ നമ്മൾ നന്നാവാത്തത്’; കാലത്തിന മുന്നേ സഞ്ചരിച്ച ശ്രീനി
മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ പുത്തൻ തലമുറയും മുന്നിലൽ തന്നെ. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി. ട്രോളുകളുടെ കാലത്തിന് മുന്നേയും മലയാളികൾ സ്ഥിരമാക്കിയ ചില ശ്രീനിവാസൻ ഡയലോഗുകളുണ്ട്, എന്താടാ ദാസാ നമ്മൾ നന്നാകാത്തത്, പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുത് തുടങ്ങി നിരവധിയെണ്ണം അതിൽ പെടുന്നു. അതിവേഗത്തിൽ മുന്നേറുന്ന ജെൻസി തലമുറയും ഇതേ ഡയലോഗുകൾ ഉപയോഗിക്കുന്നു. ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞ് ദാസനെയും വിജയനെയും മലയാളികൾക്ക് സമ്മാനിച്ച ശ്രീനിവാസൻ കണ്ടെത്തിയ ഓരോ കഥാപാത്രങ്ങളും നമ്മുടെ അടുത്തുള്ളവരോ അല്ലെങ്കിൽ നമ്മൾ തന്നെയോ ആയിരുന്നിരിക്കാം.
Read More‘സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസൻ, അദ്ദേഹത്തെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്: മോഹൻലാൽ
ശ്രീനിവാസനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. അദ്ദേഹത്തെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ പറഞ്ഞു. ‘ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോള്‍ അറിയല്ല. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്ശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതൽ ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. നടൻ എന്ന നിലയില്‍ അല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ട്’ എന്ന് മോഹൻലാൽ പറഞ്ഞു.
Read Moreപറയാൻ പറ്റാത്തത്ര വേദന; എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം തന്ന ശ്രീനിയേട്ടനെ മറക്കാൻ കഴിയില്ലെന്ന് ഉർവശി
കൊച്ചി: ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ് ഉണ്ടയതെന്ന് ഉർവശി. ശ്രീനിയേട്ടന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.
Read More‘കഥപറയാൻ ഇനി ബാലനില്ല’… മലയാളികളുടെ സ്വന്തം ശ്രീനിവാസൻ വിടപറഞ്ഞു; തിരശീലയ്ക്ക് പിന്നിലേക്ക് മറയുന്നത് 48 വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന്
കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. ശ്രീനിവാസന്റെ ഭൂരിഭാഗം വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. 1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമ പ്രവേശനം. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം,…
Read More