ഇ​വ​രു​ടെ ദു​രി​തം ആ​രും കാ​ണു​ന്നി​ല്ലേ..? വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ ആ​ല​പ്പു​ഴ​യി​ലെ കാ​യ​ലോ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം

പൂ​ച്ചാ​ക്ക​ൽ: കാ​യ​ലു​ക​ളി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ കാ​യ​ലോ​ര​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി, പോ​ളെ​ക്ക​ട​വ്, ഉ​ള​വ​യ്പ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ക്ക​ത്തു​രു​ത്ത്, പെ​രു​മ്പ​ളം ദ്വീ​പ്, കു​ട്ട​ൻ​ചാ​ൽ എ​ന്നീ ദ്വീ​പു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ൽ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​യി. കാ​യ​ലി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തും വേ​ലി​യേ​റ്റ​വു​മാ​ണ് വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം.

ദ്വീ​പു​ക​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​തു​മൂ​ലം ദ്വീ​പ് നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ ചു​ടു​കാ​ട്ടും​പു​റം, വ​ള​വ​ങ്കേ​രി, പൂ​മം​ഗ​ലം, കീ​ത്ത​റ എ​ന്നീ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള​ളം ക​യ​റി​യ നി​ല​യി​ലാ​ണ്. ഉ​ള​വ​യ്പ്പി​ൽ നാ​ൽ​പ്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

കു​ട്ട​ൻ​ചാ​ലി​ൽ താ​മ​സി​ക്കു​ന്ന 156 കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​യ​ലി​ൽ​നി​ന്നുകേ​റി​യ വെ​ള്ള​വും പെ​യ്ത്തു വെ​ള്ള​വും​കൂ​ടി​യാ​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.വേ​മ്പ​നാ​ട്ടു കാ​യ​ലാ​ൽ ചു​റ്റ​പ്പെ​ട്ട കി​ഴ​ക്ക് പ​ടി​ഞ്ഞാ​റെ കു​ട്ട​ൻ​ചാ​ൽ ദ്വീ​പു​ക​ളി​ലാ​യാ​യി 156 കു​ടും​ബ​ങ്ങ​ളാ​ണു താ​മ​സി​ക്കു​ന്ന​ത്.

ഇ​തി​ൽ പ​ടി​ഞ്ഞാ​റെ കു​ട്ട​ൻ​ചാ​ലി​ൽ താ​മ​സി​ക്കു​ന്ന 65 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ദു​രി​ത​മേ​റ​യും. ദ്വീ​പി​ന് ചു​റ്റു​മു​ള്ള ക​ൽ​ക്കെ​ട്ടു​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ക​ൽ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്ന​തും കാ​യ​ലി​ൽ​നി​ന്ന് വെ​ള​ളം ക​ര​യി​ലേ​ക്ക് ക​യ​റി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി.

വി​ക​സ​നം കാ​ര്യ​മാ​യ രീ​തി​യി​ൽ എ​ത്തി​നോ​ക്കാ​ത്ത ഇ​വി​ടെ ന​ല്ല കാ​ലാ​വ​സ്ഥാ സ​മ​യ​ത്തും ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ണ്. യാ​ത്രാ സൗ​ക​ര്യ​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം. കാ​യ​ലി​ൽ​നി​ന്ന് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ ര​ക്ഷ​പ്പെ​ടാ​നാ​വും. പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ക​രി​ങ്ക​ൽകെട്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് അം​ഗം ജീ​ബീ​ഷ് പ​റ​ഞ്ഞു.

അ​നാ​വ​ശ്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ടു​മ്പോ​ൾ ജീ​വി​തം ദു​രി​ത​ത്തി​ലാ​വു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല എ​ന്ന് ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. രാ​ത്രിസ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം വീ​ടി​നു​ള്ളി​ൽ ക​യ​റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ.

Related posts

Leave a Comment