ജീവന്‍ പണയം വയ്ക്കുക എന്നാല്‍ ഇതാണ്! ഈ ഊഞ്ഞാലില്‍ ആടുന്നവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയാല്‍ ഭാഗ്യം; ലോകത്തിന്റെ അറ്റത്തെ ഊഞ്ഞാലാട്ടത്തെക്കുറിച്ചറിയാം

ukgljhkjnഊഞ്ഞാലാടാന്‍ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ലോകത്തിന്റെ അറ്റം എന്ന് വിശേഷിപ്പിക്കുന്നിടത്ത് കെട്ടിയ ഊഞ്ഞാലില്‍ ആടാന്‍ ആളുകള്‍ ഒന്നുമടിക്കും. കാരണം അത്രയ്ക്ക് സാഹസികര്‍ക്ക് മാത്രമെ ലോകത്തിന്റെ അറ്റം എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയിലെ ഇക്വഡോറിലുള്ള ബോനോസിലെ ഊഞ്ഞാലില്‍ ആടാന്‍ സാധിക്കുകയുള്ളു. ഇവിടെ ലാകാസൊ ഡല്‍ അര്‍ബോള്‍ എന്ന പ്രദേശത്തിന്റെ മലമുകളിലെ ഒരു മരത്തിലാണ് ഊഞ്ഞാല്‍.

സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലയുടെ മുകളിലെ അറ്റത്തുള്ള ഊഞ്ഞാലില്‍ ജീവന്‍ പണയം വെച്ച് നീട്ടി ആടിയാല്‍ തുംഗുരാഹുവാ എന്ന അഗ്നിപര്‍വതം വരെ കാണാന്‍ സാധിക്കും. മരത്തിലെ ചാഞ്ഞു നില്‍ക്കുന്ന ഒരു സാധാരണ കൊമ്പിലാണ് ഊഞ്ഞാല്‍ എന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പണയം വെച്ച് തന്നെ വേണം ആടാനും കാണാനും. മരത്തില്‍ തന്നെ ചെറിയ ഏറുമാടവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

hfhfhf

എന്നാല്‍ അപകടം സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ ആവശ്യമായ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഊഞ്ഞാലില്‍ ഒരുക്കിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്രയ്ക്ക് സാഹസികര്‍ക്ക് മാത്രമാണ് ഈ ഊഞ്ഞാലില്‍ ആടാവുന്നത്. അത്തരക്കാരെ മാത്രമെ സംഘാടകര്‍ പ്രോത്സാഹിപ്പിക്കുന്നുമുള്ളു. എങ്കില്‍പ്പോലും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സാഹസിക പ്രിയരായ നിരവധിയാളുകള്‍ ഈ ഊഞ്ഞാലില്‍ ആടാനായി എത്താറുണ്ട്. കാരള്‍ സാഞ്ചസ് എന്ന ഭൗമശാസ്ത്രജ്ഞന്‍ സ്ഥാപിച്ചതാണ് മരത്തിലെ ഈ ഏറമാടവും ഊഞ്ഞാലും.

Related posts