കൊ​ച്ചി പു​റം ക​ട​ലി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്ന് 25,000 കോ​ടി രൂ​പ വി​ല​വ​രു​ന്ന​ത് ! മു​ന്തി​യ ഇ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍…

കൊ​ച്ചി പു​റം​ക​ട​ലി​ല്‍ ക​പ്പ​ലി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന് 25,000 കോ​ടി രൂ​പ വി​ല​വ​രു​മെ​ന്ന് നാ​ര്‍​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍.​സി.​ബി). ക​പ്പ​ലി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മെ​ത്താം​ഫി​റ്റ​മി​ന്‍ ല​ഹ​രി​മ​രു​ന്നി​ന്റെ ക​ണ​ക്കെ​ടു​പ്പും ത​രം​തി​രി​ക്ക​ലും 23 മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ആ​കെ 2525 കി​ലോ മെ​ത്താം​ഫി​റ്റ​മി​ന്‍ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് എ​ന്‍.​സി.​ബി. ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക​വി​വ​രം. 134 ചാ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും മു​ന്തി​യ ഇ​നം ല​ഹ​രി​മ​രു​ന്നാ​യ​തി​നാ​ലാ​ണ് ഇ​ത്ര​യ​ധി​കം വി​പ​ണി​മൂ​ല്യ​മു​ള്ള​തെ​ന്നും എ​ന്‍.​സി.​ബി. അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി പു​റം​ക​ട​ലി​ല്‍ ക​പ്പ​ല്‍ വ​ള​ഞ്ഞ് കി​ലോ​ക്ക​ണ​ക്കി​ന് മെ​ത്താം​ഫി​റ്റ​മി​ന്‍ ല​ഹ​രി​മ​രു​ന്ന് എ​ന്‍.​സി.​ബി.​യും നാ​വി​ക​സേ​ന​യും ചേ​ര്‍​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രു പാ​കി​സ്താ​ന്‍ സ്വ​ദേ​ശി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വി​പ​ണി​മൂ​ല്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​ത്ത് ഇ​തു​വ​രെ ന​ട​ന്ന ല​ഹ​രി​വേ​ട്ട​യാ​ണി​ത്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന് 15,000 കോ​ടി രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ലെ നി​ഗ​മ​നം. എ​ന്നാ​ല്‍ ക​ണ​ക്കെ​ടു​പ്പും ത​രം​തി​രി​ക്ക​ലും പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് ഇ​തി​ന്റെ യ​ഥാ​ര്‍​ഥ വി​പ​ണി​മൂ​ല്യം എ​ത്ര​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​കി​സ്താ​നി​ലെ ഹാ​ജി സ​ലീം ഗ്രൂ​പ്പാ​ണ് അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ക്ക​ട​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് എ​ന്‍.​സി.​ബി.​യു​ടെ പ്രാ​ഥ​മി​ക…

Read More

നീ​ല​ക്കു​റി​ഞ്ഞി പ​റി​ക്കാ​ന്‍ ഇ​ങ്ങു​വാ ! നീ​ല​ക്കു​റി​ഞ്ഞി​യെ തൊ​ട്ടാ​ല്‍ ഇ​നി മൂ​ന്നു വ​ര്‍​ഷം പി​ഴ​യും 25000 രൂ​പ പി​ഴ​യും…

നീ​ല​ക്കു​റി​ഞ്ഞി പ​റി​ക്കാ​ന്‍ മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി കി​ട്ടു​ക എ​ട്ടി​ന്റെ പ​ണി. മൂ​ന്നാ​റി​ന്റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം പൂ​വി​ടു​ന്ന നീ​ല​ക്കു​റി​ഞ്ഞി​യെ സം​ര​ക്ഷി​ത സ​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. നീ​ല​ക്കു​റി​ഞ്ഞി​ച്ചെ​ടി​ക​ള്‍ പി​ഴു​തെ​ടു​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്താ​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കും. അ​തു​പോ​ലെ നീ​ല​ക്കു​റി​ഞ്ഞി കൃ​ഷി ചെ​യ്യു​ന്ന​തും കൈ​വ​ശം വെ​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ര​ക്ഷി​ത സ​സ്യ​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ലാ​ണ് നീ​ല​ക്കു​റി​ഞ്ഞി​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ല്‍ 19 സ​സ്യ​ങ്ങ​ളെ​യാ​ണ് സം​ര​ക്ഷി​ത സ​ന്ധ്യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ഒ​ന്നാം സ്ഥാ​ന​മാ​ണ് നീ​ല​ക്കു​റി​ഞ്ഞി​ക്ക്.

Read More

സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന 25000 പേര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍ ! സല്ലുവിന്റെ സഹായം ഇങ്ങനെ…

കോവിഡ് പ്രതിസന്ധി മറ്റേതു മേഖലയെയും പോലെതന്നെ സിനിമ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ ധനസഹായം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു. സല്‍മാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു. കോവിഡ് ആദ്യതരംഗത്തില്‍ നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാം തംരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികള്‍ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും…

Read More

എന്തൊരു മീന്‍കറി, എന്തൊരു രുചി; മീന്‍ കറി കഴിച്ച് മയങ്ങിയ മന്ത്രി പാചകക്കാരന് ടിപ്പായി കൊടുത്തത് 25000 രൂപ; പിന്നെ നല്‍കിയത് മറ്റൊരു കിടിലന്‍ ഓഫറും…

മംഗലൂരു: മീന്‍കറിയുടെ രുചിയില്‍ മനംമയങ്ങിയ കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ ഹോട്ടല്‍ ജീവനക്കാരന് ടിപ്പായി നല്‍കിയത് 25,000 രൂപ. ബോളിയാറില്‍ നിന്നുളള ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്റെ കൈപുണ്യം ഇഷ്ടപ്പെട്ടാണ് മന്ത്രി പണം നല്‍കിയത്. കൂടാതെ ഹനീഫിന് ഉംറ നിര്‍വ്വഹിക്കാനുളള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. വ്യാഴാഴ്ച്ച മംഗലൂരുവില്‍ ഒരു യോഗത്തിന് എത്തിയപ്പോഴാണ് മന്ത്രിയും സംഘവും ലോവര്‍ ബെന്ദൂരിലെ ‘ഫിഷ് മാര്‍ക്കറ്റ്’ എന്ന ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനായി കയറിയത്. ആവോലിയും നെയ്മീനും ആണ് മന്ത്രിക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെ മന്ത്രി വിളിപ്പിച്ചു. തുടര്‍ന്ന് ഹനീഫിനെ അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം 25,000…

Read More