82കാരനായ ഭര്‍ത്താവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി റിക്കാര്‍ഡ് സൃഷ്ടിച്ച 74കാരി മങ്കയമ്മ ഐസിയുവിലും; ലോകം കണ്‍കുളിര്‍ക്കെ കണ്ട ഇരട്ടക്കുഞ്ഞുങ്ങളുടെ ഭാവി ആശങ്കയില്‍…

74-ാം വയസ്സില്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി റിക്കാര്‍ഡിട്ട 74കാരി എരമാട്ടി മങ്കയമ്മ സ്ട്രോക്ക് വന്ന് ഐസിയുവിലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ സെപ്്റ്റംബര്‍ അഞ്ചിനായിരുന്നു ഇവര്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇവരുടെ ഭര്‍ത്താവും 82കാരനുമായ രാജാ റാവുവും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ഐസിയുവിലാണ്. ഈ ആന്ധ്രക്കാരിയും ഭര്‍ത്താവും ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ ആശങ്കയിലാകുന്നത് ഇരട്ട പൊടിക്കുഞ്ഞുങ്ങളുടെ ഭാവിയാണ്.ഐവിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് ഈ 74 കാരി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത് വൈദ്യശാസ്ത്രത്തിലെ മിറാക്കിള്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വിവാഹം കഴിഞ്ഞ് 57 വര്‍ഷമായിട്ടും ഈ ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ഐവിഎഫ് പരീക്ഷിച്ചിരുന്നത്. ഒരു ഡോണറില്‍ നിന്നും അണ്ഡം സ്വീകരിച്ച മങ്കയമ്മ ഭര്‍ത്താവിന്റെ ബീജത്താല്‍ തന്നെയാണ് ഫെര്‍ട്ടിലൈസ് ചെയ്യപ്പെട്ടത്. ഐവിഎഫിന്റെ ആദ്യ സൈക്കിള്‍ തന്നെ വിജയകരമായിരുന്നു. ഇവരുടെ സ്ഥിതി സ്ഥിരമായി കാര്‍ഡിയോളജിസ്സ്റ്റുകളാലും ഗൈനക്കോളജിസ്റ്റുകളാലും ന്യൂട്രിയണിസ്റ്റിനാലും നിരീക്ഷിക്കുന്നതിനായി ജനുവരിയില്‍ തന്നെ മങ്കയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്നാണ്…

Read More