‘സ​മൃ​ദ്ധി​യും സു​ര​ക്ഷ​യും നിറഞ്ഞൊരു ന​വ കു​ട്ട​നാ​ട് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി ഉ​യ​ര്‍​ന്നു വ​ര​ണം’ -ഡോ. ​കെ.​സി.​ജോ​സ​ഫ്

മ​ങ്കൊ​മ്പ്: ആയുസ്സിന്‍റെ നല്ലൊരു ഭാഗം ബോട്ടുജെട്ടികളിൽ കാത്തിരുന്നു പാഴാക്കിയും ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്നും മ​ണി​ക്കൂ​റു​ക​ള്‍ ബോ​ട്ടി​ലും വ​ള്ള​ത്തി​ലും സ​ഞ്ച​രി​ച്ചും കു​ട്ട​നാ​ട്ടു​കാ​ർ എല്ലായിടത്തും അ​വ​സാ​ന​ത്തെ ആ​ളാ​യി മാ​റു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​രു​ന്നു എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ താ​ന്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി​യ​തെ​ന്ന് ഡോ​ക്ട​ര്‍ കെ.​സി.​ജോ​സ​ഫ്. ഇ​രു​പ​ത്തി​നാ​ലു വ​ര്‍​ഷ​ക്കാ​ലം കു​ട്ട​നാ​ടി​നെ കേ​ര​ള​നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ച ഡോ​ക്ട​റെ ആദരിക്കാൻ മ​ങ്കൊ​മ്പ് നെ​ല്ലു ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ കു​ട്ട​നാ​ട​ന്‍ പൗ​രാ​വ​ലി സംഘടിപ്പിച്ച ച​ട​ങ്ങി​ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ര​മു​ഖ​രു​ടെ നീ​ണ്ട​നി​രയും വൻ ജനാവലിയും പരിപാടികളിൽ പങ്കെടുത്ത് ഡോക്ടർക്ക് ആദരവ് അർപ്പിച്ചു. വി​ക​സ​ന​ത്തി​ലേ​ക്ക് ഒ​രു നാ​ടി​നെ കൈ​പി​ടി​ച്ചു ക​യ​റ്റാ​ന്‍ റോ​ഡു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. 1982ല്‍ ​എം​എ​ല്‍​എ ആ​യി എ​ത്തി​യ​തു മു​ത​ല്‍ 2006വ​രെ റോ​ഡ് ക​ണ​ക്ടി​വി​റ്റി​ക്കു മു​ന്‍​തൂ​ക്കം ന​ല്‍​കി​ക്കൊ​ണ്ടാ​ണു പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. ആ​ഗോ​ള താ​പ​ന​വും ത​ല്‍​ഫ​ല​മാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ലാ​വ​സ്ഥാ​മാ​റ്റ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍, കു​ട്ട​നാ​ടി​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ച് വ​ലി​യ…

Read More