പത്തു പൈസ പോലും ചെലവാക്കാതെ വീട് എയര്‍കണ്ടീഷന്‍ ചെയ്യാന്‍ പറ്റുമോ? കുഞ്ഞുമോന്‍ ആ സീന്‍ എന്നേ വിട്ടതാണ്, ചൂടിനെ തളയ്ക്കുന്ന കുഞ്ഞുമോന്റെ എസി വീടിനെപ്പറ്റി അറിയാം

കടുത്ത ചൂടില്‍ കേരളം കത്തിക്കൊണ്ടിരിക്കുകയാണ്. രാത്രിയിലും പകലും വീടിനകത്ത് എസിയില്ലാതെ താമസിക്കാന്‍ പറ്റാത്ത അവസ്ഥ. നാട്ടുകാര്‍ ചൂടിനെ കുറ്റംപറഞ്ഞ് സമയം കളയുമ്പോള്‍ എസിയെ വെല്ലുന്ന തണുപ്പില്‍ വീട്ടില്‍ സുഖമായി കിടന്നുറങ്ങുകയാണ് കുഞ്ഞുമോന്‍ എന്ന മണ്ണാര്‍ക്കാട് സ്വദേശി. കുഞ്ഞുമോന്റെ എസി വീടിനെപ്പറ്റി കഴിഞ്ഞവര്‍ഷം രാഷ്ട്രദീപിക വാര്‍ത്ത നല്കിയതാണ്. ഇപ്പോള്‍ ചൂട് വീണ്ടും തലപൊക്കിയതിനാലും വായനക്കാര്‍ക്ക് ഉപകാരപ്രദമായതിനാലും കുഞ്ഞുമോനെ പറ്റിയും വീടിനെപ്പറ്റിയും വീണ്ടും പ്രസിദ്ധീകരിക്കുന്നുവെന്ന് മാത്രം. ഇനി കുഞ്ഞുമോന്റെ ടെക്‌നിക്കിലേക്ക് വരാം. ആര്‍ക്കും വേണ്ടാതെ പറമ്പില്‍ നശിച്ചു പോകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കുഞ്ഞുമോന്‍ വീടിന്റെ എസി നിര്‍മിച്ചിരിക്കുന്നത്. പറമ്പില്‍ സുലഭമായി കാണുന്ന പോതപ്പുല്ലും വാഴക്കച്ചിയുമാണത്. ടെറസില്‍ വാഴക്കച്ചിയും പോതപുല്ലും നിറച്ച് വെള്ളം തളിച്ചു നിര്‍ത്തിയപ്പോള്‍ വീടിനുള്ളിലെ ചൂടു തീര്‍ത്തും കുറഞ്ഞു. വാഴക്കച്ചി ആദ്യം ടെറസില്‍ നല്ല കനത്തിന് നിരത്തി. അതിനു മുകളില്‍ കനത്തില്‍ തന്നെ പോതപ്പുല്ലും നിരത്തി. അതിനുശേഷം ചെറിയ…

Read More