ജെ​ൻ​സി​ക​ളു​ടെ പേ​പ്പ​ർ ഇ​ക്ക… 115ന്‍റെ​യും 75ന്‍റെ​യും ചാ​യ​കു​ടി​ക്കാ​ൻ കാ​രി​ശേ​രി​യു​ടെ ക​ട​യി​ൽ തി​ര​ക്കോ​ട്തി​ര​ക്ക്; കോ​ഡ് ഭാ​ഷ​യി​ലു​ള്ള ല​ഹ​രി ക​ച്ച​വ​ട രീ​തി​യി​ങ്ങ​നെ…

നെ​ടു​ങ്ക​ണ്ടം: ക​ഞ്ചാ​വും ഒ​സി​ബി പേ​പ്പ​റും ക്യൂ​ബ​ൻ ഹ​വാ​ന ചു​രു​ട്ടും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ടീ ​ഷോ​പ്പ് ഉ​ട​മ – പേ​പ്പ​ർ ഇ​ക്ക എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​രി​ശേ​രി മ​ജീ​ദ് ഹാ​സിം പി​ടി​യി​ലാ​യി.

എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ മ​ജീ​ദ് ഹാ​സി​മി​ന്‍റെ ടീ ​ഷോ​പ്പി​ൽ​നി​ന്നും വീ​ട്ടി​ൽ​നി​ന്നു​മാ​യി ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 106 ക​വ​ർ ഒ​സി​ബി പേ​പ്പ​റു​ക​ളും 22 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും മൂ​ന്നു ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

നെ​ടു​ങ്ക​ണ്ട​ത്ത് രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​യു. അ​ഭി​ലാ​ഷ്, ഷാ​ഡോ എ​ക്‌​സൈ​സ് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് കു​മാ​ർ, ടി​ൽ​സ് ജോ​സ​ഫ്, സു​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 115 രൂ​പ​യു​ടെ സ്ട്രോം​ഗ് ചാ​യ​യ്ക്കൊ​പ്പം ക​ടി​യാ​യി, ഒ​സി​ബി വി​ൽ​ക്കു​ന്ന പേ​പ്പ​ർ വി​ൽ​ക്കു​ന്ന ഇ​ക്കാ​യു​ടെ വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​ത്.

യു​വാ​ക്ക​ൾ കോ​ഡ് ഭാ​ഷ​യാ​യി പൊ​ടി​ച്ചാ​യ പ​റ​ഞ്ഞാ​ൽ 75 രൂ​പ​യ്ക്ക് ചാ​യ​ക്ക് ഒ​പ്പം ഹാ​ൻ​സും കി​ട്ടും. പ​രി​ശോ​ധ​ന​യി​ൽ ക്യൂ​ബ​ൻ നി​ർ​മി​ത ഹ​വാ​ന ചു​രു​ട്ട് ക​ണ്ടെ​ത്തി​യ​ത് എ​ക്സൈ​സു​കാ​ർ​ക്കും പു​തു​മ​യാ​യി. ഓ​ൺ​ലൈ​ൻ സൈ​റ്റ് വ​ഴി ഒ​സി​ബി പേ​പ്പ​റു​ക​ൾ വാ​ങ്ങി 200 മു​ത​ൽ 500 രൂ​പ വ​രെ പേ​പ്പ​റി​ന്‍റെ ക്വാ​ളി​റ്റി അ​നു​സ​രി​ച്ചാ​യി​രു​ന്നു മ​ജീ​ദി​ന്‍റെ വി​ല്പ​ന.

തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ യു​വാ​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​രും മ​റ്റു വി​വ​ര​ങ്ങ​ളും എ​ക്സൈ​സ് ശേ​ഖ​രി​ച്ചു​തു​ട​ങ്ങി. പ​രി​ശോ​ധ​ന​യി​ൽ എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷി​നൊ​പ്പം അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് നാ​യ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ര​തീ​ഷ്‌​കു​മാ​ർ, രാ​ധ​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബി​ൻ പി. ​വ​ർ​ഗീ​സ്, ടി​ൽ​സ് ജോ​സ​ഫ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി. ​അ​ശ്വ​തി, സി​വി​ൽ എ​ക്സൈ​സ് ഡ്രൈ​വ​ർ ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment