തിരുവനന്തപുരം: ഹൈന്ദവ മതവിശ്വാസിയായ മുഖ്യമന്ത്രി വി.ഡി സതീശന് വിശുദ്ധ ബൈബിളിനെ അടിസ്ഥാനമാക്കി നടത്തിയ പ്രംസഗങ്ങള്‍ ഇംഗ്ലീഷ് പതിപ്പിലേക്ക് പരിഭാഷപ്പെടുത്തിയത് മുസ്ലിം യുവതി. ഹൈന്ദവ വിശ്വാസിയായ ഒരു രാഷ്ട്രീയ നേതാവ് ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രസംഗങ്ങള്‍, പഞ്ചാബ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപികയായ റൗഫ് റൂമി എന്ന മുസ്ലിം എഴുത്തുകാരി പരിഭാഷപ്പെടുത്തി തയാറാക്കിയ പുസ്തകം ഇന്ന് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പുകള്‍ വര്‍ധിക്കുന്ന കാലത്ത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദത്തിന്റെ അടയാളമായാണ് ഈ ഗ്രന്ഥം. കേരളം ഇത്തരം മതസൗഹാര്‍ദത്തിന്റെ നാടാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം. പരിഭാഷാ ദൗത്യം ഭാഷയ്ക്കും വാക്കുകള്‍ക്കും അപ്പുറമുള്ള അനുഭവമായിരുന്നുവെന്ന് പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് തയാറാക്കിയ റൗഫ് റൂമിയുടെ നിലപാട്. കണ്ണൂര്‍ സ്വദേശിനിയായ റൂമി, ക്രൈസ്തവ വിശ്വാസത്തിലും ബൈബിള്‍ അധ്യാപനങ്ങളിലും ആഴത്തിലുള്ള താല്പര്യവും ആദരവും വളര്‍ത്താന്‍ ഈ പരിഭാഷാ പ്രവര്‍ത്തനം സഹായിച്ചതായി വ്യക്തമാക്കുന്നു.…
Read More