പ്രതിഷേധം മറ നീക്കുമ്പോള്‍ ! ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നടുറോഡില്‍ പരസ്യമായി യൂണിഫോം അഴിച്ച് പ്രതിഷേധിച്ച് എയര്‍ഹോസ്റ്റസുമാര്‍…

വ്യത്യസ്ഥമായ ഒരു പ്രതിഷേധത്തിന് സെന്‍ട്രല്‍ റോം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമിലെ തെരുവില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്. പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിച്ചത്. ഒക്ടോബര്‍ 14ന് ആയിരുന്നു അല്‍ ഇറ്റാലിയ കമ്പനിയെ ഇറ്റലി എയര്‍ ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനി വാങ്ങിയത്. 775 കോടി രൂപയായിരുന്നു കൈമാറ്റത്തുക. മുമ്പ് പതിനായിരത്തിനടുത്ത് ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം പുതിയ കമ്പനി 3000 ആക്കി ചുരുക്കിയിരുന്നു. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് 50ഓളം എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കാനെത്തിയത്. ഇതിനുശേഷം ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചുമാറ്റി അല്‍പ്പനേരം മൗനമായി നിന്നു. തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പുതിയ കമ്പനി…

Read More

ആളൊഴിഞ്ഞ വിമാനത്തില്‍ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി എയര്‍ ഹോസ്റ്റസ് ! അയാത്തിന്റെ ഡാന്‍സ് തരംഗമാവുന്നു…

വിമാനത്തില്‍ ആളില്ലാത്ത സമയത്ത് നൃത്തം ചെയ്ത എയര്‍ ഹോസ്റ്റസിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദിലോക ഡി സില്‍വയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് എയര്‍ ഹോസ്റ്റസ് അയാത്തിന്റെ ഡാന്‍സ്. ചുരുങ്ങിയ സമയത്തിനകം അയാത്തിന്റെ ഡാന്‍സ് വീഡിയോ വൈറലായി. ഇതിനോടകം 24 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. യൂണിഫോമില്‍ തന്നെ ചുവടുവച്ച അയാത്തിന്റെ വിഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ അയാത്തിനെ തേടി നിരവധി പേരുടെ പ്രശംസയുമെത്തി. വിഡിയോ പലരും ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Read More