‘ആപ്പ്’ സിപിഎമ്മിന് ആപ്പാകുമോ ? ആലത്തൂരില്‍ രമ്യാ ഹരിദാസിന് പിന്തുണ പ്രഖ്യപിച്ച് ആം ആദ്മി പാര്‍ട്ടി; കഴിഞ്ഞ തവണ കേരളത്തില്‍ കരുത്തു തെളിയിച്ച ആംആദ്മി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ ആശങ്കയിലാക്കുന്നു…

ആലത്തൂരില്‍ ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ച് അപ്രതീക്ഷിത തിരിച്ചടിയുമായി ആംആദ്മി പാര്‍ട്ടി. ആലത്തൂരില്‍ ഇത്തവണ ആപ്പ് രമ്യാ ഹരിദാസിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ട് നേടുകയും ചെയ്ത ആപ്പിന്റെ പിന്തുണ രമ്യാ ഹരിദാസിന് ആശ്വാസമാകുമെന്നുറപ്പാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ആലത്തൂരില്‍ യുഡിഎഫിന്റെ രമ്യാ ഹരിദാസിന് പ്രചാരണത്തില്‍ ഏറെ മുന്നോട്ടു പോകാനായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആപ്പിന്റെ പിന്തുണ കൂടിയാകുമ്പോള്‍ രമ്യയുടെ വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ആലത്തൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രചരണ പോരാട്ടം ആരംഭിച്ചത്.പിന്നീട് വികസനവും ദേശീയ രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായി.എല്‍ഡിഎഫിന് മണ്ഡലത്തിലുള്ള മേല്‍ക്കൈ പ്രചരണത്തിലൂടെ മറികടക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഇതിനിടെയാണ് ആംആദ്മിയുടെ പിന്തുണയെത്തുന്നത്. ആംആദ്മിയുടെ കേരള കണ്‍വീനറായ സി ആര്‍ നീലകണ്ഠനാണ് പിന്തുണ പ്രഖ്യാപിച്ചത്. രമ്യയെ പോലൊരു സ്ഥാനാര്‍ത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആര്‍ നിലകണ്ഠന്‍ വിശദീകരിക്കുന്നു.…

Read More