വീണ്ടും പ്രശാന്ത് കിഷോര്‍ ! ഡല്‍ഹിയില്‍ ആപ്പിന്റെ ഹാട്രിക് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ തല; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശാന്ത് കിഷോര്‍ നിര്‍ണായകമാവുന്നതിങ്ങനെ…

ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് മുന്‍ ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക് നന്ദി എന്നായിരുന്നു രാഷ്ട്രീയ നയതന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്. ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തോടുള്ള എതിര്‍പ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. മുസ്ലിം ഭൂരിപക്ഷ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകള്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ സര്‍ക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് പ്രശാന്ത് കിഷോര്‍. നിര്‍ദ്ദിഷ്ട പൗരന്മാരുടെ രജിസ്റ്ററുമായി ചേര്‍ന്നുള്ള പൗരത്വ നിയമം മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന് അടിവരയിട്ട ആദ്യകാല രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു കിഷോര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരായ ഈ നിലപാടിനോടുള്ള എതിര്‍പ്പാണ് നിതീഷ്…

Read More

‘ആപ്പ്’ സിപിഎമ്മിന് ആപ്പാകുമോ ? ആലത്തൂരില്‍ രമ്യാ ഹരിദാസിന് പിന്തുണ പ്രഖ്യപിച്ച് ആം ആദ്മി പാര്‍ട്ടി; കഴിഞ്ഞ തവണ കേരളത്തില്‍ കരുത്തു തെളിയിച്ച ആംആദ്മി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ ആശങ്കയിലാക്കുന്നു…

ആലത്തൂരില്‍ ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ച് അപ്രതീക്ഷിത തിരിച്ചടിയുമായി ആംആദ്മി പാര്‍ട്ടി. ആലത്തൂരില്‍ ഇത്തവണ ആപ്പ് രമ്യാ ഹരിദാസിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ട് നേടുകയും ചെയ്ത ആപ്പിന്റെ പിന്തുണ രമ്യാ ഹരിദാസിന് ആശ്വാസമാകുമെന്നുറപ്പാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ആലത്തൂരില്‍ യുഡിഎഫിന്റെ രമ്യാ ഹരിദാസിന് പ്രചാരണത്തില്‍ ഏറെ മുന്നോട്ടു പോകാനായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആപ്പിന്റെ പിന്തുണ കൂടിയാകുമ്പോള്‍ രമ്യയുടെ വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ആലത്തൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രചരണ പോരാട്ടം ആരംഭിച്ചത്.പിന്നീട് വികസനവും ദേശീയ രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായി.എല്‍ഡിഎഫിന് മണ്ഡലത്തിലുള്ള മേല്‍ക്കൈ പ്രചരണത്തിലൂടെ മറികടക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഇതിനിടെയാണ് ആംആദ്മിയുടെ പിന്തുണയെത്തുന്നത്. ആംആദ്മിയുടെ കേരള കണ്‍വീനറായ സി ആര്‍ നീലകണ്ഠനാണ് പിന്തുണ പ്രഖ്യാപിച്ചത്. രമ്യയെ പോലൊരു സ്ഥാനാര്‍ത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആര്‍ നിലകണ്ഠന്‍ വിശദീകരിക്കുന്നു.…

Read More

ഇനിയൊരങ്കത്തിനു ബാല്യമില്ല ! ഒറ്റ തെരഞ്ഞെടുപ്പു കൊണ്ട് ഇതെനിക്ക് പറ്റിയ പണിയല്ലെന്ന് ബോധ്യമായി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് സാറാ ജോസഫ് പറയുന്നതിങ്ങനെ…

തൃശ്ശൂര്‍: ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും ഒറ്റ തെരഞ്ഞെടുപ്പു കൊണ്ടു തന്നെ ഇത് തന്റെ മേഖലയല്ലെന്ന് മനസ്സിലായതായും എഴുത്തുകാരി സാറ ജോസഫ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സാറ ജോസഫ്. ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്. 44638 വോട്ടാണ് സാറ ജോസഫിന് ലഭിച്ചത്. നിരവധി ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ പ്രചാരണസമയത്ത് കഴിഞ്ഞു. എന്നാല്‍ ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് സാറ ജോസഫ് പറയുന്നു. കേരളത്തില്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് ഭാവി ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇടതുപക്ഷ നിലപാടും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എഎപിയുടെ ഭാഗമായത്. പിന്നീട് ചില…

Read More