ഭൂമിയെ ആക്രമിക്കാനൊരുങ്ങി അന്യഗ്രഹജീവികള്‍ ? ഇവര്‍ അയയ്ക്കുന്ന മെസേജ് തുറന്നാല്‍ അത് ലോകത്തെത്തന്നെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്…

അന്യഗ്രഹ ജീവികള്‍ എന്നും ഒരു പ്രഹേളികയായി തുടരുന്ന വിഷയമാണ്. മനുഷ്യരേക്കാള്‍ കഴിവും മനുഷ്യരേക്കാള്‍ കഴിവും സാങ്കേതികത്തികവുമുള്ള അന്യഗ്രഹജീവികള്‍ പ്രപഞ്ചത്തില്‍ എവിടെയെങ്കിലുമുണ്ടോ? ഇന്നേവരെ ചുരുളഴിയാത്ത രഹസ്യങ്ങളുമായി കിടക്കുന്നവയാണ് യുഎഫ്ഒ കഥകള്‍. എന്നാല്‍ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്ന് ഭൂമിയിലേക്കുളള സന്ദേശത്തിനു കാത്തിരിക്കുന്നത് അപകടകരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അത്തരമൊരു സന്ദേശം ഭൂമിയിലെ ഏതെങ്കിലും കംപ്യൂട്ടറിലേക്കെത്തിയാല്‍ വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്‌തേക്കണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ഹവായിയിലെ രണ്ടു ഗവേഷകര്‍ തയാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സന്ദേശത്തിലൂടെ പോലും ഭൂമിയെ തകര്‍ക്കാവുന്ന വിധം നാശനഷ്ടം ഇവിടെ സൃഷ്ടിക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് അന്യഗ്രഹജീവികള്‍ ഇവിടേക്ക് വന്നിറങ്ങേണ്ട ആവശ്യം പോലുമില്ല! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ (എഐ) അധിഷ്ഠിതമായി തയാറാക്കിയ ഏലിയന്‍ സന്ദേശങ്ങളെയാണു ഭയക്കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ‘ഭീകരന്‍’ കംപ്യൂട്ടര്‍ വൈറസിനേക്കാളും മോശമായിരിക്കും അന്യഗ്രഹങ്ങളില്‍ നിന്നെത്തുകയെന്നും ഇവരുടെ മുന്നറിയിപ്പ്.…

Read More