ഒ​രു അ​ബ​ദ്ധം പ​റ്റി…നാ​റ്റി​ക്ക​രു​ത് ! ആ​ട് 67.5 വ​ര്‍​ഷം കൊ​ണ്ട് 3035 കി​ലോ​യാ​കു​മെ​ന്നും താ​റാ​വ് 23 വ​ര്‍​ഷം മു​ട്ട​യി​ടു​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ കൈ​പ്പു​സ്ത​കം

ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഇ​റ​ക്കി​യ കൈ​പ്പു​സ്ത​ക​ത്തി​ല്‍ അ​ച്ച​ടി​ച്ചു വ​ന്ന​ത് നി​റ​യെ അ​ബ​ദ്ധ​ങ്ങ​ള്‍. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ കു​ട​പ്പ​ന​ക്കു​ന്നി​ലെ ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്‌​മെ​ന്റ് ട്രെ​യി​നി​ങ് സെ​ന്റ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​യി പു​റ​ത്തി​റ​ക്കി​യ കൈ​പ്പു​സ്ത​ക​മാ​ണ് അ​ബ​ദ്ധ​ങ്ങ​ള്‍ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ആ​ട് 67.5 വ​ര്‍​ഷം കൊ​ണ്ട് 3035 കി​ലോ വ​ള​രു​മെ​ന്നും ഇ​തി​നാ​യി ദി​വ​സ​വും 34 കി​ലോ പ​ച്ചി​ല​യോ തീ​റ്റ​പ്പു​ല്ലോ ന​ല്‍​ക​ണ​മെ​ന്നും പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ത് വാ​യി​ച്ച ക​ര്‍​ഷ​ക​ര്‍ അ​ന്തം​വി​ട്ടി​ല്ലെ​ങ്കി​ലേ അ​ദ്ഭു​ത​മു​ള്ളൂ. ഒ​രു ആ​ടി​ന് ശ​രാ​ശ​രി 15-20 വ​ര്‍​ഷ​മാ​ണ് പ​ര​മാ​വ​ധി ആ​യു​സ്. അ​പ്പോ​ഴാ​ണ് പു​സ്ത​ക​ത്തി​ല്‍ ഇ​ങ്ങ​നെ വ​ച്ചു കാ​ച്ചി​യി​രി​ക്കു​ന്ന​ത്. 10-15 വ​ര്‍​ഷം മാ​ത്രം ആ​യു​സു​ള്ള താ​റാ​വ് 23 വ​ര്‍​ഷം മു​ട്ട​യി​ടു​മെ​ന്നും മു​യ​ല്‍ വ​ര്‍​ഷ​ത്തി​ല്‍ 68 ത​വ​ണ പ്ര​സ​വി​ക്കു​മെ​ന്നു​മെ​ല്ലാം പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. വ​ര്‍​ഷ​ത്തി​ല്‍ 6-8 പ്ര​സ​വ​മാ​ണ് മു​യ​ലി​നു​ള്ള​ത്. ക​റ​വ​പ്പ​ശു, ആ​ട്, കോ​ഴി, ഇ​റ​ച്ചി​ക്കോ​ഴി, താ​റാ​വ്, ട​ര്‍​ക്കി എ​ന്നി​വ​യു​ടെ വ​ള​ര്‍​ത്ത​ല്‍, ആ​ഹാ​ര​ക്ര​മം, പ്ര​ത്യു​ല്‍​പാ​ദ​നം തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചാ​ണ് പു​സ്ത​ക​ത്തി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തി​ന്റെ…

Read More