റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം മു​റി​യു​ന്നു ; ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടോ? അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ലെന്ന് വ​നംവ​കു​പ്പ്


കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​ന്പ​ന്‍റെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം മു​റി​യു​ന്നു. അ​തേ​സ​മ​യം അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽത​ന്നെ​യെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്നു. റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ൽ ഇ​ട​യ്ക്കു മു​റി​യു​ന്ന​തി​നാ​ൽ അ​രി​ക്കൊ​മ്പ​ൻ എ​വി​ടെ എ​ന്ന​തി​ന്‍റെ പേ​രി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു​ണ്ട്.

കാ​ട്ടാ​ന കോ​ത​യാ​ർ ഡാ​മി​നു 200-300 മീ​റ്റ​ർ പ​രി​സ​ര​ത്തു​ണ്ടെ​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് സി​ഗ്ന​ൽ ല​ഭി​ച്ചെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 2 ദി​വ​സ​ങ്ങ​ളി​ലാ​യി സി​ഗ്ന​ൽ ഇ​ട​യ്ക്ക് ന​ഷ്ട​മാ​കു​ന്ന​താ​ണ് അ​ഭ്യൂ​ഹ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​രി​ക്കൊ​മ്പ​ൻ ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു പോ​യി​രി​ക്കാ​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി.

അ​തി​നി​ടെ ആ​ന​യ്ക്ക് ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടെ​ണ്ട​ന്ന് സൂ​ച​ന​യു​ണ്ട്. സാ​ധാ​ര​ണ 40 ലേ​റെ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ക്കാ​റു​ള്ള അ​രി​കൊ​മ്പ​ൻ ഇ​പ്പോ​ൾ 3 മു​ത​ൽ 5 കി​ലോ​മീ​റ്റ​ർ വ​രെ​യെ ന​ട​ക്കാ​റു​ള്ളൂ. ഇ​ത് ആ​രോ​ഗ്യം ന​ഷ്ട​മാ​യ​തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് കേ​ര​ള വ​നം വ​കു​പ്പ് പ​റ​യു​ന്നു.

അ​തേ​സ​മ​യം അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​നാ​യി മു​ണ്ട​ന്തു​റ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ അ​പ്പ​ർ കോ​ത​യാ​ർ അ​ണ​ക്കെ​ട്ടി​ൽനി​ന്നും തു​റ​ന്നു വി​ട്ട വി​ഞ്ച് സ്റ്റേ​ഷ​ന്‍റെ 4 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ത​മി​ഴ​നാ​ട് വ​നം വ​കു​പ്പ്.

കേ​ര​ള അ​തി​ർ​ത്തി ഭാ​ഗ​ത്ത് നെ​യ്യാ​ർ, പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ജീ​വ​ന​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.സൂചന

Related posts

Leave a Comment