കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തുമെന്ന് നടന് ബാബുരാജ്. ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേത മേനോന് എതിരായ കേസ് അനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.‘അഭിപ്രായ വ്യത്യാസങ്ങള്‍ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത്. ശ്വേതയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് എനിക്കുള്ളത്. ശ്വേതയുടെ കേസിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്’ – ബാബുരാജ് കൊച്ചിയില്‍ പറഞ്ഞു.
Read MoreTag: baburaj
ആരേയും ഭയക്കുന്നില്ല, 8 വർഷം പ്രവർത്തിച്ചിട്ട് കിട്ടിയത് അപവാദങ്ങൾ മാത്രം; സംഘടന വിട്ട് ബാബു രാജ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ സംഘടനയില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച് നടന് ബാബു രാജ്. തീരുമാനം ആരേയും ഭയന്നിട്ടല്ല. എട്ടു വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്കു പീഡനപരാതികളും അപവാദങ്ങളും മാത്രമാണു സമ്മാനമായി ലഭിച്ചത്. സംഘടനയില്‍ പ്രവര്‍ത്തിച്ച സമയത്ത് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയ്ക്കാണു വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചത്. കമ്മിറ്റിയില്‍നിന്നു പിന്മാറാന് ശ്രമിച്ചപ്പോള്‍ പലരും പിന്തിരിപ്പിച്ചു. എന്നാല്‍ ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുപോകാന്‍ പ്രയാസമാണ്. മത്സരത്തിലൂടെ തന്നെ തോല്‍പ്പിക്കാമായിരുന്നു. ഇതു തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബാബു രാജ് വ്യക്തമാക്കി.
Read Moreലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക അമ്മയുടെ കൈയ്യിലില്ല ! ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ഇടവേള ബാബു…
ലഹരി ഉപയോഗിക്കുന്നവരുടെ അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് ഭരണസമിതിയംഗം ബാബുരാജ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.. എന്നാല്‍ ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ”എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്” ഇടവേള ബാബു പറഞ്ഞു. ”സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും”ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
Read Moreഅതോടെ ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതായിരുന്നു ! എന്നാല്‍ അയാളുടെ വാക്കുകള്‍ എനിക്ക് പ്രചോദനമായി; വെളിപ്പെടുത്തലുമായി ബാബുരാജ്…
വില്ലന്‍ വേഷങ്ങളിലൂടെ വന്ന് ആളുകളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളിലൂടെയും സ്വഭാവനടനായും മിന്നിത്തിളങ്ങിയ താരം ഇതിനിടയ്ക്ക് സംവിധായകനുമായി. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ സംസാരിക്കവെ ബാബുരാജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു സമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണെന്നും പക്ഷേ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകള്‍ ആണ് തനിക്ക് വലിയ പ്രചോദനമായതെന്നുമാണ് ബാബുരാജ് പറയുന്നത്. ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. മിസ്റ്റര്‍ മരുമകന് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപ് ചെയ്യാമെന്നും പറഞ്ഞു. അവിടെ വച്ച് ഞാന്‍ ഉദയകൃഷ്ണ സിബി കെ തോമസിലെ ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു…
Read Moreഎന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു…അവസാനം പോലീസ് കേസ് ആക്കി; എല്ലാം അവളാണെന്ന് ബാബുരാജ്…
വില്ലന്‍ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയില്‍ സജീവമായ താരമാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളില്‍ കസറിയ താരം ഇപ്പോള്‍ ഒരു സ്വഭാവ നടന് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ഏത് വേഷം ഏല്‍പ്പിച്ചാലും തനിക്കത് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റും ആത്മവിശ്വാസം ഇന്നത്തെ ബാബുരാജിനുണ്ട്. ‘സാള്‍ട്ട് ആന്‍ഡ് പേപ്പര്‍’ എന്ന സിനിമയിലൂടെയാണ് ബാബുരാജിന്റെ അഭിനയമികവ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. പിന്നീട് കൂദാശ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ സിനിമ ‘ജോജി’ യിലെ അഭിനയം താരത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്. ഈ സിനിമയില്‍ ബാബുരാജ് ചെയ്ത കഥാപാത്രം നിറഞ്ഞ കയ്യടിയാണ് നേടിയത്. ഈ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തി ബാബുരാജ് എഫ്ബിയില്‍ പോസ്റ്റ് ചെയത കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം…. ”ബിന്‍സി …പനചെല്‍…
Read Moreബിഎംഡബ്ല്യു കാറില്‍ അമിതവേഗതയില്‍ ചീറിപ്പാഞ്ഞു ! പലവട്ടം കൈകാണിച്ചിട്ടും പോലീസിനെ ഗോഷ്ടികാട്ടി നിര്‍ത്താതെ പോയി; നടന് ബാബുരാജിന്റെ മകനെ പോലീസ് സിനിമാസ്റ്റൈലില്‍ പൊക്കി…
അടിമാലി: വാഹനപരിശോധനയ്ക്കിടെ പോലീസിനെ കളിയാക്കി അമിതവേഗതയില്‍ ചീറിപ്പാഞ്ഞ യുവാവിനെ പോലീസ് പൊക്കി. സിനിമാതാരം ബാബുരാജിന്റെ മകനെയാണ് പോലീസ് സിനിമാസ്റ്റൈലില്‍ പൊക്കിയശേഷം പിഴ ഈടാക്കിയ ശേഷം വിട്ടയച്ചത്. ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബിഎംഡബ്ല്യു കാറില്‍ കോതമംഗലത്തു നിന്നു മൂന്നാര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ ഇയാളെ പലവട്ടം കൈകാണിച്ചിട്ടും വണ്ടി നിര്‍ത്തിയില്ലെന്നും പകരം ആംഗ്യഭാഷയില്‍ കളിയാക്കിയെന്നും പോലീസ് പറയുന്നു. ഇയാള്‍ വാഹനം നിര്‍ത്താതെ പോയതോടെ ഹൈവേ പോലീസ് വിഭാഗം വിവരം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചു. ഇതോടെ ടൗണില്‍ ദേശീയപാതയില്‍ പോലീസ് വാഹനം കുറുകെയിട്ട് യുവാവിനെ കുടുക്കുകയായിരുന്നു. പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തി. ഇതിനിടെ ടൗണിലെ ഗതാഗതക്കുരുക്കില്‍പെട്ട കാറില്‍ കയറി പോലീസുകാര്‍ വാഹനം സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലെത്തിയപ്പോഴാണ് സിനിമാ താരത്തിന്റെ മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് മനസിലായത്. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു പോലീസ് വാഹനം പിടികൂടിയത്. അമിതവേഗത്തിന്…
Read Moreതിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവര്‍ത്തിക്കുന്നത് നിര്‍ത്തണം ! ഡബ്ല്യുസിസി അംഗങ്ങളെ ‘നടിമാര്‍’ എന്നു വിളിച്ചതില്‍ എന്താണ് തെറ്റ്; ആഞ്ഞടിച്ച് ബാബുരാജ്
ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാര്‍ താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ ‘അമ്മ’ അംഗങ്ങളില്‍ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു. ‘അമ്മ’ എപ്പോഴും ഇരയ്ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടര്‍ന്നും നല്‍കും. തനിക്ക് ഈ നടിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. എന്റെ ഭാര്യ ഒരു നടിയാണ്,രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ എന്താണ് തെറ്റെന്നും ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങള്‍ക്കും…
Read More