കാ​യ​ൽ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വ്യാ​പ്തി

‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി’ പ​ര​ന്പ​ര ഭാ​ഗം 3 “അ​ടി​ത്ത​ട്ടു​വ​രെ തെ​ളി​ഞ്ഞു​കാ​ണു​ന്ന ക​ണ്ണാ​ടി​ച്ചി​ല്ലു​പോ​ലെ​യാ​യി​രു​ന്നു അ​ന്ന​ത്തെ കാ​യ​ൽ…” എ​ണ്‍​പ​തു​ക​ളി​ലെ പ്ര​ഭാ​ത​ങ്ങ​ളി​ൽ കൊ​തു​ന്പു​വ​ള്ള​വു​മാ​യി കാ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍റെ വാ​ക്കു​ക​ളി​ൽ ഇ​ന്നും ആ ​പ​ഴ​യ തെ​ളി​നീ​രി​ന്‍റെ ഓ​ർ​മ​ക​ളു​ണ്ട്. ക​ക്ക​യും മീ​നും സ​മൃ​ദ്ധ​മാ​യി​രു​ന്ന കാ​യ​ൽ മ​ടി​ത്ത​ട്ടി​ൽ ഉ​ച്ച​വ​രെ അ​ധ്വാ​നി​ച്ചാ​ൽ ആ​റം​ഗ കു​ടും​ബ​ത്തി​ന് സു​ഭി​ക്ഷ​മാ​യി ജീ​വി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, തെ​ളി​നീ​രി​നു പ​ക​രം ചെ​ളി​യും ക​രി​യും നി​റ​ഞ്ഞ് ക​റു​ത്ത പാ​ട മൂ​ടി. വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ തീ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ലോ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ക​ണ്ണു​ക​ൾ​ക്ക് കാ​ണാ​നാ​കാ​ത്ത നി​ര​വ​ധി വി​ഷാം​ശ​ങ്ങ​ൾ കാ​യ​ൽ​ജ​ല​ത്തി​ലും അ​ടി​ത്ത​ട്ടി​ലെ എ​ക്ക​ലി​ലും ജ​ല​ജീ​വി​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടു​ക​യാ​ണ്. പു​റ​മേ​യ്ക്കു ശാ​ന്ത​മെ​ന്നു തോ​ന്നി​ക്കു​ന്ന കാ​യ​ലി​ന്‍റെ ഉ​ള്ള​റ​ക​ളി​ൽ, ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കു​ന്ന ഗു​രു​ത​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹൗ​സ് ബോ​ട്ടു​ക​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, വ്യാ​വ​സാ​യി​ക അ​വ​ശി​ഷ്ട​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ വേ​ന്പ​നാ​ടി​ന്‍റെ ജ​ല​ഗു​ണ​ത്തെ​യും…

Read More