ക​പ്പ​ൽ ച​രി​ഞ്ഞു, യാ​ത്ര​ക്കാ​ർ വെ​ള്ള​ത്തി​ൽ! അ​മേ​രി​ക്ക​യി​ൽ വ​ൻ ക​പ്പ​ൽ അ​പ​ക​ടം; ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ന്യൂ ​ഓ​ർ​ലി​യ​ൻ​സ്: അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ മി​സി​സി​പ്പി ന​ദി​യി​ൽ വ​ൻ ക​പ്പ​ൽ അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന റി​വ​ർ ക്രൂ​സ് ബോ​ട്ടി​ലേ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ടാ​ങ്ക​ർ ക​പ്പ​ൽ ഇ​ടി​ച്ചു​ക​യ​റി. 180 മു​ത​ൽ 190 വ​രെ യാ​ത്ര​ക്കാ​ർ ക​പ്പ​ലി​ൽ ഉ​ണ്ടാ‍​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക്രൂ​സ് ബോ​ട്ട് ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി. ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി നി​ര​വ​ധി പേ​ർ ലൈ​ഫ് ജാ​ക്ക​റ്റു​ക​ള​ണി​ഞ്ഞ് ന​ദി​യി​ലേ​ക്ക് ചാ​ടി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ന്യൂ ​ഓ​ർ​ലി​യ​ൻ​സ് തു​റ​മു​ഖ​ത്ത് ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ‘അ​റ്റ്ലാ​ന്‍റി​ക് അ​സ്ഫാ​ൾ​ട്ട്’ എ​ന്ന ടാ​ങ്ക​ർ ക​പ്പ​ലാ​ണ് അ​മേ​രി​ക്ക​ൻ ക്രൂ​സ് ലൈ​ൻ​സി​ന്‍റെ ‘സി​റ്റി ഓ​ഫ് ന്യൂ ​ഓ​ർ​ലി​യ​ൻ​സ്’ എ​ന്ന യാ​ത്രാ​ക്ക​പ്പ​ലി​ൽ ഇ​ടി​ച്ച​ത്. ടാ​ങ്ക​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ന്യൂ ​ഓ​ർ​ലി​യ​ൻ​സ് മേ​യ​ർ ഹെ​ലീ​ന മൊ​റേ​നോ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ക​പ്പ​ൽ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​യു​ന്ന​തും യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

Related posts

Leave a Comment