‘കൈകോർക്കാം കായലിനായി’ പരന്പര ഭാഗം 3 “അടിത്തട്ടുവരെ തെളിഞ്ഞുകാണുന്ന കണ്ണാടിച്ചില്ലുപോലെയായിരുന്നു അന്നത്തെ കായൽ…” എണ്പതുകളിലെ പ്രഭാതങ്ങളിൽ കൊതുന്പുവള്ളവുമായി കായലിലേക്ക് ഇറങ്ങിയിരുന്ന കുമരകം സ്വദേശി ശശിധരന്റെ വാക്കുകളിൽ ഇന്നും ആ പഴയ തെളിനീരിന്റെ ഓർമകളുണ്ട്. കക്കയും മീനും സമൃദ്ധമായിരുന്ന കായൽ മടിത്തട്ടിൽ ഉച്ചവരെ അധ്വാനിച്ചാൽ ആറംഗ കുടുംബത്തിന് സുഭിക്ഷമായി ജീവിക്കാമായിരുന്നു. എന്നാൽ ഇന്ന്, തെളിനീരിനു പകരം ചെളിയും കരിയും നിറഞ്ഞ് കറുത്ത പാട മൂടി. വേന്പനാട് കായലിന്റെ ഇന്നത്തെ ദുരവസ്ഥ തീരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിലോ വെള്ളത്തിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക്കിലോ മാത്രം ഒതുങ്ങുന്നില്ല. കണ്ണുകൾക്ക് കാണാനാകാത്ത നിരവധി വിഷാംശങ്ങൾ കായൽജലത്തിലും അടിത്തട്ടിലെ എക്കലിലും ജലജീവികളിലും അടിഞ്ഞുകൂടുകയാണ്. പുറമേയ്ക്കു ശാന്തമെന്നു തോന്നിക്കുന്ന കായലിന്റെ ഉള്ളറകളിൽ, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ഗുരുതരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹൗസ് ബോട്ടുകളിൽനിന്നുള്ള മലിനജലം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ, കൃഷിയിടങ്ങളിൽനിന്നുള്ള രാസവസ്തുക്കൾ എന്നിവ വേന്പനാടിന്റെ ജലഗുണത്തെയും…
Read MoreTag: Vembanad
ആഴവും പരപ്പും നഷ്ടപ്പെടുന്ന വേമ്പനാട്
(കൈകോർക്കാം കായലിനായി- പരന്പര ഭാഗം 2) കേരളത്തിന്റെ ജൈവമണ്ഡലത്തിലെ ഏറ്റവും സന്പന്നമായ ഒരു തണ്ണീർത്തട സമുച്ചയമാണ് വേന്പനാട്. കുട്ടനാടൻ ചതുപ്പുകളും കോൾപ്രദേശങ്ങളും ചേർന്ന് 13,969 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ മേഖല ‘കേരളത്തിന്റെ നെല്ലറ’ കൂടിയാണ്. ഏകദേശം ആറായിരം വർഷങ്ങൾക്ക് മുൻപ് ഒരു ബാരിയർ ബീച്ച് ലഗൂണായി രൂപപ്പെട്ട ഈ പ്രകൃതിദത്ത ജലാശയം ഇന്നു മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളും കൈയേറ്റങ്ങളും മൂലം ശ്വാസംമുട്ടി നശിക്കുകയാണ്. വേമ്പനാട് കായൽ ആലപ്പുഴ മുതൽ അഴീക്കോട് വരെ 203.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതും അറബിക്കടലിലേക്ക് കൊച്ചി, മുനന്പം എന്നീ അഴികളാൽ ബന്ധപ്പെട്ടിരിക്കുന്നതുമാണ്. പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ 10,074 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് കായലിന്റെ തെക്കുഭാഗത്ത് എല്ലാ വർഷവും എത്തിക്കുന്നത്. ഇതിൽ 67 ശതമാനം തെക്കുപടിഞ്ഞാറൻ കാലവർഷത്തിലും 12 ശതമാനം വടക്കുകിഴക്കൻ കാലവർഷത്തിലുമാണ്. കൂടാതെ പെരിയാർ,…
Read More