അടി മക്കളെ സല്യൂട്ട് ! ഗ്രാമത്തില്‍ തടാകം നിര്‍മ്മിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രൊഫസര്‍ ലോണെടുത്തത് 25 ലക്ഷം രൂപ; ഊഷരമായ ഭൂമി സമൃദ്ധമാക്കിയ ആ പ്രയത്‌നത്തിന്റെ കഥയിങ്ങനെ…

ഒരു സമൂഹത്തിന്റെ തന്നെ ജീവിതം മാറ്റി മറിയ്ക്കാന്‍ കെല്‍പ്പുള്ള അപൂര്‍വം ചിലര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അത്തരത്തിലൊരാളാണ് അമ്പതുകാരനായ പ്രൊഫസര്‍ സന്നപ്പ കമാതെ. കര്‍ണാടകയിലെ ബെല്‍ഗവിയില്‍ ഹത്തരവാട്ട്, മങ്കനൂര്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജലക്ഷാമമില്ല കാരണം ഈ മനുഷ്യനാണ്. നേരത്തെ ഗ്രാമത്തിലുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ തന്നെ ഭയമായിരുന്നു. മഴക്കാലത്ത് ഒറ്റ വിളകളൊക്കെ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും വിളകള്‍ കൃഷി ചെയ്യുന്നു. നേരത്തെ ജീവിക്കാനുള്ള വക ആ വരണ്ട മണ്ണ് തരുന്നില്ലെന്ന് മനസിലായപ്പോള്‍ പലരും കൃഷിയും നാടുമെല്ലാം വിട്ട് മറ്റ് ജോലികള്‍ക്ക് പോയിത്തുടങ്ങി. പലരും തൊഴിലുകള്‍ക്കായി നഗരങ്ങളിലേക്ക് ചേക്കേറി. ആറു വര്‍ഷം മുമ്പ് പ്രൊഫ.സന്നപ്പ ഇവിടെ കൃത്രിമ തടാകം നിര്‍മിക്കുന്നതു വരെ ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. ബെല്‍ഗവി ടൗണില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ചികോടി ഏകദേശം മഹാരാഷ്ട്രയോട് അടുത്തുകിടക്കുന്ന സ്ഥലമാണ്. ഇവിടെയാണ് ആ ഗ്രാമങ്ങള്‍. പ്രധാനമായും ചികോടിയിലെ…

Read More

ചെറുവള്ളത്തില്‍ ഹൗസ് ബോട്ട്ഇടിച്ചതിന്റെ ആഘാതത്തില്‍ വൃദ്ധയും പേരക്കുട്ടിയും വീണത് നിലയില്ലാക്കയത്തിലേക്ക് ! ഭയപ്പെടാതെ ഒരു കൈയ്യില്‍ വല്യമ്മച്ചിയെയും മറുകൈയില്‍ വള്ളവുമായി കരയിലേക്ക് നീന്തി താരമായി ആറാംക്ലാസുകാരന്‍

അമ്പലപ്പുഴ (ആലപ്പുഴ) : ആറാംക്ലാസുകാരന്‍ റോജിന്‍ ഇപ്പോള്‍ ആലപ്പുഴക്കാരുടെ ലിറ്റില്‍ ഹീറോയാണ്.മുങ്ങിത്താഴ്ന്ന വല്യമ്മച്ചിയെ മരണത്തിന് വിട്ടുകൊടുക്കൊതെ സധൈര്യം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന റോജിന്‍ എന്ന പതിനൊന്നുകാരന് നിറകൈയടി നല്‍കുകയാണ് സമൂഹം. ആറു ദിവസം മുന്‍പു മരിച്ച കരിച്ചിറ വാളേക്കാട് വീട്ടില്‍ വി.ജെ.ജോസഫിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴാണു ജോസഫിന്റെ ഭാര്യ മറിയാമ്മയും (60) പുന്നപ്ര യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പേരക്കുട്ടി റോജിനും (11) ഇന്നലെ വള്ളംമുങ്ങി അപകടത്തില്‍പ്പെട്ടത്. വല്യപ്പച്ചനെ അടക്കിയ നര്‍ബോനപുരം പള്ളിയിലേക്കായിരുന്നു യാത്ര. പൂകൈതയാറിന്റെ അക്കരയുള്ള പള്ളിയിലേക്ക് മിക്കവാറും വള്ളത്തിലാണ് ഇവരുടെ യാത്ര. ജോസഫിന്റെ സംസ്‌കാരം കഴിഞ്ഞ അന്ന് മുതല്‍ പേരക്കുട്ടി റോജിനൊപ്പമായിരുന്നു മറിയാമ്മ തന്റെ പ്രിയതമന്റെ കുഴിമാടത്തിലേക്ക് പോയിരുന്നത്. ശനിയാഴ്ച്ച രാവിലെ രാവിലെ 6.45 നു പുറപ്പെട്ട ഇവരുടെ ചെറുവള്ളത്തില്‍ വലിയ ഹൗസ് ബോട്ട് ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. വള്ളം മറിഞ്ഞ്…

Read More