വീഡിയോ എടുത്ത ആരാധകന്റെ കരണം അടിച്ചു പൊട്ടിച്ച് നടന്‍ ബാലകൃഷ്ണ ! അദ്ദേഹത്തിന്റെ അടി കൊണ്ടതില്‍ ‘അഭിമാനം’ എന്ന് യുവാവ്;അടിയുടെ വീഡിയോ വൈറലാകുന്നു…

വിവാദങ്ങളുടെ കളിത്തോഴനാണ് തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമുരി ബാലകൃഷ്ണ. താരം ഇപ്പോള്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. തെലുങ്ക്ദേശം പാര്‍ട്ടി നേതാവായ നന്ദമുരി ബാലകൃഷ്ണ തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെ അണിയെ തല്ലിയാണ് വീണ്ടും വിവാദപുരുഷനായിരിക്കുന്നത്. സെല്‍ഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് ആരാധകര്‍ ബാലയ്യ ഗാരു എന്ന് വിളിക്കുന്ന ബാലകൃഷ്ണയുടെ മോശം പെരുമാറ്റം. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് തടയുകയുമായിരുന്നു. സംഭവം വൈറലായതോടെ അടികൊണ്ടയാള്‍ താരത്തിനെ ന്യായീകരിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത് കൗതുകകരമായി. ‘ഞാന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തെരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം…

Read More