ചേർത്തല: കടലിനെ കൂടാതെയുള്ള വികസനം ആലപ്പുഴയ്ക്ക് സാധ്യമല്ലെന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. കടലും കരയും ഒരുപോലെ ഉപയോഗപ്പെടുത്തണമെന്ന സന്ദേശമാണ് ഈ കാലഘട്ടത്തിലുള്ളത്. ഏതു വികസനം കൊണ്ടുവരുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തെ ദോഷമായി ബാധിക്കാതെ കൊണ്ടുവരണമെന്ന പൊതുതത്വത്തോട് യോജിക്കുന്നു. കടലിൽനിന്നുള്ള മത്സ്യസമ്പത്ത് മാത്രമല്ല, ചരക്കുകൈമാറ്റം ഉൾപ്പെടെ ഏതു സാഹചര്യവും പരിഗണിക്കണം. മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന മിഷൻ സമുദ്ര എന്ന പദ്ധതിയുമായി യോജിച്ചു പോകുന്നതാണ് ബ്ലു ഇക്കോണമി പദ്ധതി എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ വേമ്പനാട് ഡയലോഗ്-2026 എന്ന പേരിൽ നടക്കുന്ന ബ്ലൂ ഇക്കോണമി ദ്വിദിന സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ. സമുദ്ര ഉത്പന്നങ്ങളുടെ ഫലപ്രദവും സുസ്ഥിരവുമായ ഉപയോഗത്തിലൂടെ സാമ്പത്തിക വളർച്ചക്കും തൊഴിൽ സാധ്യതകൾക്കും വലിയ പങ്കുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബ്ലു ഇക്കോണമിയെ ആസ്പദമാക്കിയുള്ള…
Read More