ഭൂ​മി​യു​ടെ ‘മു​ഖ​പ്ര​സാ​ദം’ കു​റ​യു​ന്നു ! ഓ​രോ വ​ര്‍​ഷ​വും തി​ള​ക്കം കു​റ​ഞ്ഞു വ​രു​ന്ന​താ​യി ഗ​വേ​ഷ​ക​രു​ടെ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ല്‍…

ഭൂ​മി​യു​ടെ മു​ഖ​പ്ര​സാ​ദം ന​ഷ്ട​മാ​വു​ന്നു​വോ…​ഭൂ​മി​യു​ടെ തി​ള​ക്കം കു​റ​യു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ ക​ണ്ടെ​ത്ത​ലാ​ണ് ഇ​ത്ത​ര​മൊ​രു ചോ​ദ്യ​ത്തി​ന് ആ​ധാ​രം. ഭൂ​മി​യു​ടെ തി​ള​ക്കം ഭൂ​മി​യി​ലു​ള്ള​വ​ര്‍​ക്ക് കാ​ണാ​നാ​വി​ല്ലെ​ങ്കി​ലും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ള്‍​ക്ക് ഇ​ത് വ്യ​ക്ത​മാ​യി കാ​ണാം. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ല്‍ നീ​ല നി​റ​ത്തി​ല്‍ തി​ള​ങ്ങു​ന്നൊ​രു ഗ്ര​ഹ​മാ​ണ് ഭൂ​മി​യെ​ന്ന് കാ​ണാം. സൂ​ര്യ​നി​ല്‍ നി​ന്നു​ള്ള പ്ര​കാ​ശം ഭൂ​മി​യി​ല്‍ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴാ​ണ് ഈ ​തി​ള​ക്ക​മു​ണ്ടാ​വു​ന്ന​ത്. എ​ന്നാ​ല്‍ ഭൂ​മി പ​ഴ​യ ഭൂ​മി​യ​ല്ലെ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ഗ്ര​ഹ​ത്തി​ന് പ​ഴ​യ​തു പോ​ലെ തി​ള​ക്ക​വു​മി​ല്ലെ​ന്ന പ​ഠ​ന​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ഭൂ​മി​യു​ടെ തി​ള​ക്കം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്റെ ക​ണ്ടെ​ത്ത​ല്‍. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ക്കാ​ല​ത്തെ ഓ​രോ രാ​ത്രി​യി​ലും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ബി​ഗ് ബെ​യ​ര്‍ സോ​ളാ​ര്‍ ഓ​ബ്സ​ര്‍​വേ​റ്റ​റി​യി​ലെ ഗ​വേ​ഷ​ക​ര്‍ ഇ​ങ്ങ​നെ ഒ​രു നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ​ത്. സൂ​ര്യ​നി​ല്‍ നി​ന്നു​ള്ള പ്ര​കാ​ശം ഭൂ​മി​യി​ല്‍ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴു​ള്ള എ​ര്‍​ത്ത് ഷൈ​ന്‍ അ​ഥ​വാ ഭൂ​നി​ലാ​വ് ച​ന്ദ്ര​ന്റെ ഇ​രു​ണ്ട വ​ശ​ത്ത് പ​തി​യു​മ്പോ​ഴു​ണ്ടാ​വു​ന്ന വെ​ളി​ച്ചം വി​ശ​ക​ല​നം…

Read More