കേരളത്തില്‍ ‘ആപ്പ്’ വിപ്ലവം അവസാനിക്കുന്നു…ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ സിപിഎമ്മിനു പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയില്‍ കൂട്ടരാജി;2013 സമയവും പണവും ചെലവഴിച്ചതു മിച്ചം, ഇനി വോട്ട് നോട്ടയ്‌ക്കെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍…

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും കരുത്തു തെളിയിച്ച ആംആദ്മി പാര്‍ട്ടി കേരളത്തില്‍ നിന്ന് ഇല്ലാതാവുന്നുവോ…?ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തില്‍ കൂട്ടരാജി. നേരത്തെ പാര്‍ട്ടി കേരള കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ ഓഫീസിലേക്ക് വിളിച്ച്വരുത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സോംനാഥ് ഭാരതി സിആറിനെ സസ്പെന്‍ഡ് ചെയ്തത്. ആംആദ്മി പാര്‍ട്ടി അതിന്റെ ആത്മാഭിമാനം കേരളത്തിലെ ഇടത്പക്ഷത്തിന് പണയം വയ്ക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കൂട്ടരാജിയ്‌ക്കൊരുങ്ങിയത്. പലരും വിയോജിപ്പ് പരസ്യമായിത്തന്നെ പറയുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സംഘപരിവാറിനെ തോല്‍പ്പിക്കുക എന്ന ദേശീയ…

Read More