ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആം ആദ്മി എംഎല്‍എ ! കെജരിവാളിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനം…

കോവിഡ് അതിരൂക്ഷമായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി എംഎല്‍എ ഷോയിബ് ഇക്ബാല്‍. കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ എത്തിയ ആളാണ് ഇക്ബാല്‍. ഡല്‍ഹിയിലെ ഈ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും താന്‍ അസ്വസ്ഥനാണെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഇക്ബാല്‍ ട്വിറ്റ് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ജനങ്ങള്‍ക്ക് ഒരു സഹായവും നല്‍കാന്‍ കെജരിവാളിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവും എംപിയുമായ രാകേഷ് സിന്‍ഹയും ആവശ്യപ്പെട്ടു. കെജരിവാള്‍ സര്‍ക്കാരില്‍ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കെജരിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ അനിശ്ചിതാവസ്ഥയിലാക്കിയെന്നും സുരക്ഷിതമല്ലാത്ത നിലയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഡല്‍ഹിയുടെ ഭരണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ആദ്യം ബിജെപി പിന്നെ കോണ്‍ഗ്രസ് അടുത്തത് എഎപി ? നവ് ജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന; സ്വാഗതം ചെയ്ത് കെജ്രിവാള്‍…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന നവജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന അഭ്യൂഹം ശക്തമായി. കോണ്‍ഗ്രസ് നേതൃത്വവുമായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായും ഇടഞ്ഞുനില്‍ക്കുന്ന സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് സിദ്ധു എഎപിയിലേക്കെന്ന അഭ്യഹം ശക്തമായത്. ഒരു ദേശീയ ചാനലുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് കെജ്രിവാള്‍ സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ധുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്. 2017ലാണ് ബിജെപി വിട്ട് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതിനു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിദ്ധു ആം ആദ്മിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ…

Read More

കേരളത്തില്‍ ‘ആപ്പ്’ വിപ്ലവം അവസാനിക്കുന്നു…ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ സിപിഎമ്മിനു പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയില്‍ കൂട്ടരാജി;2013 സമയവും പണവും ചെലവഴിച്ചതു മിച്ചം, ഇനി വോട്ട് നോട്ടയ്‌ക്കെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍…

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും കരുത്തു തെളിയിച്ച ആംആദ്മി പാര്‍ട്ടി കേരളത്തില്‍ നിന്ന് ഇല്ലാതാവുന്നുവോ…?ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തില്‍ കൂട്ടരാജി. നേരത്തെ പാര്‍ട്ടി കേരള കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ ഓഫീസിലേക്ക് വിളിച്ച്വരുത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സോംനാഥ് ഭാരതി സിആറിനെ സസ്പെന്‍ഡ് ചെയ്തത്. ആംആദ്മി പാര്‍ട്ടി അതിന്റെ ആത്മാഭിമാനം കേരളത്തിലെ ഇടത്പക്ഷത്തിന് പണയം വയ്ക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കൂട്ടരാജിയ്‌ക്കൊരുങ്ങിയത്. പലരും വിയോജിപ്പ് പരസ്യമായിത്തന്നെ പറയുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സംഘപരിവാറിനെ തോല്‍പ്പിക്കുക എന്ന ദേശീയ…

Read More

പാവങ്ങളുടെ സര്‍ക്കാര്‍ പരസ്യത്തിനായി ചിലവിട്ടത് 526 കോടി രൂപ; ആം ആദ്മി സര്‍ക്കാരിനോട് 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഉത്തരവ്

ന്യൂഡല്‍ഹി:ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിനായി ചിലവിട്ട 526 കോടി രൂപയില്‍ 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍. സുപ്രീം കോടതിയുടെ നിര്‍ദേശം മറികടന്ന് സര്‍ക്കാര്‍ ഖജനാവ് മുഖ്യമന്ത്രിയുടെയും, ആംആദ്മിയുടെയും പരസ്യത്തിനായ് ഉപയോഗിച്ചതിനാലാണ് ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഈ തുക തിരിച്ചടയ്ക്കാനായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. എത്രയും പെട്ടെന്നു തന്നെ 97 കോടി രൂപ ആംആദ്മിയില്‍ നിന്നും ഈടാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. പബ്ലിസിറ്റിക്കായി പണം ചിലവാക്കിയതിനെതിരേ പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ പരസ്യത്തിനായി 24 കോടി രൂപ ചിലവാക്കിയപ്പോഴാണ് ആംആദ്മി സര്‍ക്കാര്‍ 526 കോടി മുടക്കിയത്. ഇത് അഴിമതിയാണെന്നാണ്…

Read More