അമ്മയെ ചിലർക്കു പുച്ഛമായിരുന്നു; ഇന്നവർ അമ്മയിലെ അംഗങ്ങൾ; അ​വ​രി​ല്ലാ​തെ അ​മ്മ​യി​ല്ല, അ​വ​രു​ടെ ത​ണ​ലി​ലാ​ണു സം​ഘ​ട​ന ഉ​ണ്ടാ​യ​തെന്ന് ഗ​ണേ​ഷ്‌​കു​മാ​ര്‍


അ​മ്മ​യു​ടെ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് ഇ​നി ഇ​ല്ല. സം​ഘ​ട​ന ഉ​ണ്ടാ​ക്കി​യ കാ​ലം മു​ത​ല്‍ ഒ​പ്പം നി​ന്നു. ഇ​തി​നു രൂ​പം കൊ​ടു​ക്കാ​ന്‍ ഏ​റ്റ​വു​മ​ധി​കം പ്ര​യ​ത്‌​നി​ച്ച​ത് ഞാ​നും മ​ണി​യ​ന്‍​പി​ള്ള രാ​ജു​വുമെന്ന് ഗണേഷ് കുമാർ.

പ​ക്ഷേ, “അ​മ്മ’ എ​ഴു​തു​ന്ന ച​രി​ത്ര​ത്തി​ല്‍ എ​ന്തെ​ഴു​തും എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​ന്ന് ഞാ​നും മ​ണി​യ​ന്‍​പി​ള്ള​യും സ്വ​ന്തം കാ​റെ​ടു​ത്ത് എ​ല്ലാ ന​ടീ​ന​ട​ന്മാ​രു​ടെ​യും വീ​ട്ടി​ല്‍ പോ​യി ക​ണ്ടു സം​സാ​രി​ച്ചാ​ണ് അ​വ​രെ അം​ഗ​ങ്ങ​ളാ​ക്കി​യ​ത്.

2,500 രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ അം​ഗ​ത്വ ഫീ​സ്. ഞ​ങ്ങ​ളെ അ​ന്നു ചി​ല​ര്‍ പു​ച്ഛ​ത്തോ​ടെ​യാ​ണ് മ​ട​ക്കി അ​യ​ച്ച​ത്. പി​ന്നീ​ട് അ​വ​രെ​ല്ലാം സം​ഘ​ട​ന​യി​ല്‍ അം​ഗ​ങ്ങ​ളാ​യി.

അ​മ്മ​യി​ല്‍ നി​ന്ന് കൈ​നീ​ട്ടം വാ​ങ്ങു​ന്ന​വ​രാ​യി. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് ഗോ​പി ഇ​വ​രു​ടെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍​ഡം ഉ​പ​യോ​ഗി​ച്ചാ​ണ് അ​മ്മ സ​മ്പ​ന്ന​മാ​യ​ത്.

പ​ല​രും പ​റ​യാ​റു​ണ്ട് മ​മ്മൂ​ട്ടി​ക്കും മോ​ഹ​ന്‍​ലാ​ലി​നും ഇ​നി മാ​റി നി​ന്നു​കൂ​ടേ എ​ന്ന്. ഒ​രി​ക്ക​ലും ക​ഴി​യി​ല്ല, അ​വ​രി​ല്ലാ​തെ അ​മ്മ​യി​ല്ല. അ​വ​രു​ടെ ത​ണ​ലി​ലാ​ണു സം​ഘ​ട​ന ഉ​ണ്ടാ​യ​ത്. -ഗ​ണേ​ഷ്‌​കു​മാ​ര്‍

Related posts

Leave a Comment