യു​പി​യി​ലെ വ്യാ​ജ കോ​ള്‍​സെ​ന്റ​ര്‍ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത് 170 കോ​ടി ! പ​ണം ന​ഷ്ട​മാ​യ​ത് ബ്രി​ട്ട​നും യു​എ​സും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍​ക്ക്…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ കോ​ള്‍ സെ​ന്റ​ര്‍ സ്ഥാ​പി​ച്ച് വി​ദേ​ശി​ക​ളി​ല്‍​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ന്‍ സം​ഘം അ​റ​സ്റ്റി​ല്‍. പ​ത്തു​പേ​രെ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്റെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം പി​ടി​കൂ​ടി​യ​ത്. സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 170 കോ​ടി രൂ​പ​യോ​ളം ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ര​ണ്‍ മോ​ഹ​ന്‍, വി​നോ​ദ് സി​ങ്, ധ്രു​വ് ന​രം​ഗ്, മാ​യ​ങ്ക് ഗോ​ഗി​യ, അ​ക്ഷ​യ് മാ​ലി​ക്, ദീ​പ​ക് സി​ങ്, അ​ഹു​ജ പ​ദ്വാ​ള്‍, അ​ക്ഷ​യ് ശ​ര്‍​മ, ജ​യ​ന്ത് സി​ങ്, മു​കു​ള്‍ റാ​വ​ത് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. നോ​യി​ഡ സെ​ക്ട​ര്‍ 59-ലെ ​വ്യാ​ജ കോ​ള്‍ സെ​ന്റ​റി​ലൂ​ടെ യു.​എ​സ്, കാ​ന​ഡ, ബ്രി​ട്ട​ന്‍, ലെ​ബ​ന​ന്‍, ഹോ​ങ്കോ​ങ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് സം​ഘം ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ ക​ര​ണ്‍ മോ​ഹ​നും വി​നോ​ദ് സി​ങ്ങു​മാ​ണ് ത​ട്ടി​പ്പു​സം​ഘ​ത്തി​ന്റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നി​കു​തി റീ​ഫ​ണ്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യം, വി​വി​ധ​ത​ര​ത്തി​ലു​ള്ള മ​റ്റു സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍…

Read More

ഹലോ നിഖില സ്പീക്കിംഗ് ! സാമൂഹിക സേവനത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ജീവനക്കാരിയായി നടി നിഖില വിമല്‍

ലോക്ക് ഡൗണ്‍ കാലത്ത് നിരവധി സിനിമാതാരങ്ങളാണ് സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. സേവനത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ജോലിക്കാരിയായി സേവനമനുഷ്ഠിച്ചിരിക്കുകയാണ് നടി നിഖില വിമല്‍. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് വൊളന്റിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യന്‍ താരമെത്തിയത്. അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരെ കേട്ടും അവരുമായി കുശലംപറയലുമൊക്കെയായി ഏറെനേരം നടി കോള്‍ സെന്ററില്‍ ചെലവഴിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ ഇത്തരം കോള്‍സെന്ററുകളും ഹോംഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്‌ബോള്‍ താരം സി.കെ.വിനീത്, വിനോദ് പൃത്തിയില്‍, അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവരും കോള്‍സെന്ററിലുണ്ടായിരുന്നു.

Read More