വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ആദ്യ മില്ലേനിയൽ വിശുദ്ധനായ കാർലോ അക്കുത്തിസിനു പിന്നാലെ രണ്ട് കൗമാരക്കാർകൂടി വിശുദ്ധപദവിയിലേക്കുള്ള പാതയിലേക്ക് നടന്നടുക്കുന്നു. ഇറ്റലിയിൽനിന്നുള്ള ജൂലിയ ഗബ്രിയേലിയും അമേരിക്കയിൽനിന്നുള്ള മരിയ മിഡിൽടണുമാണ് ചുരുങ്ങിയ ജീവിതംകൊണ്ട് വിശുദ്ധിയുടെ സൗരഭ്യം പരത്തി വിശുദ്ധാരാമത്തിലേക്ക് നടന്നടുക്കുന്നത്. അർബുദബാധയെത്തുടർന്ന് 14-ാം വയസിൽ മരിച്ച ജൂലിയ ഗബ്രിയേലിയെ ധന്യയായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ശനിയാഴ്ച അനുമതി നൽകി. 18-ാം വയസിൽ മരിച്ച മരിയ മിഡിൽടണിന്റെ നാമകരണത്തിനായി അമേരിക്കൻ മെത്രാൻ സമിതി കഴിഞ്ഞയാഴ്ച വത്തിക്കാനോട് ശിപാർശ ചെയ്യുകയും ചെയ്തു. ജൂലിയ ഗബ്രിയേലി: രോഗത്തെ നേരിട്ട ധൈര്യം 1997 മാർച്ച് മൂന്നിന് വടക്കൻ ഇറ്റലിയിലെ ബെർഗാമോയിലാണ് ജൂലിയ ജനിച്ചത്. പത്താം വയസിൽ ‘അൽവിയോളാർ റാബ്ഡോമയോസാർക്കോമ’ എന്ന അപൂർവവും തീവ്രവുമായ അർബുദം സ്ഥിരീകരിച്ചു. രണ്ടുവർഷത്തെ ചികിത്സയ്ക്കിടെ നേരിട്ട വേദനകളെയും പ്രതിസന്ധികളെയും വിശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് അവൾ നേരിട്ടത്. പാദുവായിൽ റേഡിയോതെറാപ്പി ചികിത്സയിലിരിക്കെ വിശുദ്ധ…
Read More