പ​യ്യ​ന്നൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ ആ​ദ്യ മൂ​ന്നു പ്ര​തി​ക​ളു​ടെ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞു; പ്രോ​സി​ക്യൂ​ഷ​ന് തി​രി​ച്ച​ടി, ശി​ക്ഷാ വി​ധി മ​റ്റ​ന്നാ​ൾ

ക​ണ്ണൂ​ർ: 2016 ജൂ​ലൈ 11-ന് ​അ​മ്മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മു​ന്നി​ലി​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ധ​ന​രാ​ജി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി. രാ​ത്രി പ​ത്തോ​ടെ രാ​മ​ന്ത​ളി കു​ന്ന​രു​വി​ലെ വീ​ട്ടി​ൽ വെ​ച്ചാ​ണ് സി.​പി.​എം. ഏ​ഴി​മ​ല ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി.​വൈ.​എ​ഫ്.​ഐ. നേ​താ​വു​മാ​യി​രു​ന്ന സി.​വി. ധ​ന​രാ​ജ് ‌അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ഒ​ന്നാം പ്ര​തി ടി.​പി. ബി​ജു, ര​ണ്ടാം പ്ര​തി എം. ​വി​പി​ൻ, മൂ​ന്നാം പ്ര​തി എം. ​വൈ​ശാ​ഖ് എ​ന്നി​വ​രു​ടെ കൊ​ല​ക്കു​റ്റ​മാ​ണ് കോ​ട​തി​യി​ൽ തെ​ളി​ഞ്ഞ​ത്. കേ​സി​ൽ ആ​കെ 20 ബി.​ജെ.​പി.-​ആ​ർ.​എ​സ്.​എ​സ്. പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 12-ാം പ്ര​തി ചൂ​ര​ക്കാ​ട് ബി​ജു വി​ചാ​ര​ണ​യ്ക്ക് മു​ൻ​പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ബാ​ക്കി​യു​ള്ള 19 പ്ര​തി​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​മോ ഗൂ​ഢാ​ലോ​ച​ന​യോ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്നും, രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​യി​ക്കാ​നാ​യി‌​ട്ടി​ല്ലെ​ന്നു​മാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം. ഒ​ന്നാം സാ​ക്ഷി​യു​ട‌െ മൊ​ഴി വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും സാ​ക്ഷി​മൊ​ഴി​ക​ളി​ൽ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​ര​മാ​വ​ധി ശി​ക്ഷ​ന​ൽ​കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി മ​റ്റെ​ന്നാ​ൾ വി​ധി പ്ര​സ്താ​വി​ക്കും.

Related posts

Leave a Comment