ചൈനയില്‍ നിന്നും എത്തിയ കണ്ടെയ്‌നറിലെ പൂച്ച ചെന്നൈ തുറമുഖത്ത് ! കോവിഡ് പേടിയില്‍ ചൈനയിലേക്ക് തിരിച്ചയയ്ക്കാന്‍ അധികൃതരും സംരക്ഷിക്കാന്‍ മൃഗസ്‌നേഹികളും; ഇനിയെന്തെന്ന് അറിയാതെ പൂച്ചയും

ലോകം കൊറോണ ഭീതിയിലമര്‍ന്നിരിക്കുമ്പോള്‍ എന്തിനെയും ഏതിനെയും സംശയത്തോടെ വീക്ഷിക്കുകയാണ് ആളുകള്‍. പല രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, കൊറോണ പടര്‍ന്നതോടെ നാടു കടത്തല്‍ ഭീഷണി നേരിടുകയാണ് ഒരു പൂച്ച. ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ് പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. കൊറോണ ഭീതിയെ തുടര്‍ന്നാണ് ഇതിനെ ചൈനയിലേക്ക് മടക്കി അയക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പൂച്ചയെ നാടു കടത്താനുള്ള ശ്രമത്തിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളെ ആര്‍ത്തിയോടെ കൊന്നു തിന്നുന്ന ചൈനയിലേക്ക് പൂച്ചയെ നാടുകടത്താനാകില്ലെന്നും അതിനെ സ്വതന്ത്രമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പൂച്ചകളില്‍ നിന്ന് കൊറോണ പകരും എന്നത് ഇതുവരെ ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടില്ല എന്നും പെറ്റ അധികൃതര്‍ പറയുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയില്ലെന്ന് നിരവധി…

Read More

മെട്രോയില്‍ കുടുങ്ങിയ പൂച്ചയ്ക്ക് ആളുകള്‍ ഇട്ടത് നല്ല കിടിലന്‍ പേര് ! കൊച്ചിയെ സ്തംഭിപ്പിച്ച പൂച്ചയുടെ പേരിങ്ങനെ…

മെട്രോ തൂണുകള്‍ക്കിടയില്‍ ദിവസങ്ങളോളം കുടുങ്ങിയ പൂച്ചയെ നിരവധി മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ആഘാതത്തില്‍ നിന്നും ആ മിണ്ടാപ്രാണി ഇപ്പോഴും കര കയറിയിട്ടില്ല. കൊച്ചി പനമ്പള്ളി നഗറിലുള്ള മൃഗാശുപത്രിയിലാണ് പൂച്ചക്കുട്ടി. ആളുകളെ ‘ക്ഷ’ വരപ്പിച്ച പൂച്ചയ്ക്ക് ഇപ്പോള്‍ പേരിട്ടിരിക്കുകയാണ്. ‘മെട്രോ’ മിക്കി എന്നാണ് പേര്. സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

Read More