പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐക്കാരെ കുടുക്കിയപ്പോള്‍ സ്‌റ്റേഷനിലേക്ക് പാര്‍ട്ടിക്കാര്‍ ഇരച്ചെത്തി; സ്‌റ്റേഷന്‍് ആക്രമിച്ചവരെ പിടികൂടാനുള്ള നീക്കം പോലീസുകാര്‍ തന്നെ ഒറ്റി; പാര്‍ട്ടിക്കാരെ തൊട്ടപ്പോള്‍ പിണറായിയ്ക്കും പൊള്ളി; യുവഐപിഎസുകാരി ചൈത്ര തോറ്റുപോയതിങ്ങനെ…

തിരുവനന്തപുരം: പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരായാല്‍ നോക്കിയും കണ്ടും കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ഇങ്ങനെ പറ്റുമെന്ന് ഇപ്പോള്‍ യുവ ഐപിഎസുകാരി ചൈത്ര തെരേസ ജോണിന് ഇപ്പോള്‍ മനസ്സിലായിക്കാണും. മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞതിനത്തുടര്‍ന്നുണ്ടായ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡാണ് ഡിസിപി ചൈത്രയുടെ സ്ഥാനചലനത്തിനു വഴിവെച്ചത്. ഇതിനു മൂലകാരണമായതാകട്ടെ ഒരു പീഡനക്കേസും. ബന്ധുവും അയല്‍വാസിയുമായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മെഡിക്കല്‍ കോളേജ് ഈറോഡ് കളത്തില്‍ വീട്ടില്‍ സജീവ്, ഇയാളുടെ അയല്‍വാസിയായ ശ്രീദേവ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് ബുധനാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇരയായ പെണ്‍കുട്ടിയുടെ വീട്ടുകാരും അറസ്റ്റിലായവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ പരാതിയില്‍ ഡിവൈഎഫ് ഐ നേതാക്കള്‍ക്ക്…

Read More