ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന ! ചൊവ്വയില്‍ കൃഷിയിറക്കാനുള്ള സാധ്യത തേടി ശാസ്ത്രലോകം; ചന്ദ്രനില്‍ ചൈനയുടെ പരീക്ഷണം വിജയിച്ചതിങ്ങനെ…

ചൈന അങ്ങനെയാണ് ഇടയ്ക്കിടെ ലോകത്തെ ഒന്നു ഞെട്ടിച്ചില്ലെങ്കില്‍ അവര്‍ക്ക് യാതൊരു മനസ്സമാധാനവും ഉണ്ടാവില്ല. കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്നു പറഞ്ഞ് കുറച്ചു നാള്‍ മുമ്പ് ഒന്നു ഞെട്ടിച്ചതാണ് ഇപ്പോഴിതാ അവര്‍ ചന്ദ്രനില്‍ പരുത്തിവിത്ത് മുളപ്പിച്ചിരിക്കുന്നു. ചൈനീസ് ബഹീരാകാശ ഏജന്‍സിയായ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ല്‍ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകള്‍ മുളപൊട്ടിയത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തില്‍ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്. ഭൂമിക്ക് എതിരായി നില്‍ക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ നിലയുറപ്പിക്കുന്ന ആദ്യത്തെ പേടകമാണ് ചൈനയുടെ ചാങ് 4. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനില്‍ എത്തുന്നത്. ജയന്റ് ലീഫ് ഫോര്‍ മാന്‍കൈന്‍ഡ് എന്നാണു ഈ സംഭവത്തെ ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിക്കുന്നത്. സീല്‍ ചെയ്ത പാത്രത്തില്‍ അടച്ച നിലയിലാണ് പരുത്തി വിത്തുകള്‍ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകള്‍, ചെറു ഈച്ചകളുടെ…

Read More