ച​ന്ദ്ര​യാ​ന്റെ എ​തി​രാ​ളി ‘ലൂ​ണ 25’ ച​ന്ദ്ര​നി​ല്‍ ത​ക​ര്‍​ന്നു വീ​ണു ! ബ​ന്ധം ന​ഷ്ട​മാ​യെ​ന്ന് സ്ഥി​രീ​ക​ര​ണം

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന ബ​ഹി​രാ​കാ​ശ ദൗ​ത്യം ച​ന്ദ്ര​യാ​ന്‍ 3ന് ​ഒ​പ്പം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന റ​ഷ്യ​ന്‍ ബ​ഹാ​രാ​കാ​ശ പേ​ട​ക​മാ​യ ‘ലൂ​ണ 25’ ത​ക​ര്‍​ന്ന​താ​യി സ്ഥി​രീ​ക​ര​ണം. ച​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ച ‘ലൂ​ണ 25’ ച​ന്ദ്ര​നി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി​യ​താ​യി റ​ഷ്യ​യു​ടെ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​ണ് അ​റി​യി​ച്ച​ത്. പേ​ട​ക​ത്തി​ന് സാ​ങ്കേ​തി​ക​ത്ത​ക​രാ​ര്‍ നേ​രി​ട്ട​താ​യി അ​വ​ര്‍ ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. ‘അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം’ നേ​രി​ടു​ന്നു​വെ​ന്നാ​ണു റ​ഷ്യ​യു​ടെ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി അ​റി​യി​ച്ച​ത്. ഓ​ഗ​സ്റ്റ് 11ന് ​വി​ക്ഷേ​പി​ച്ച ലൂ​ണ 25 നാ​ളെ ച​ന്ദ്ര​നി​ല്‍ ഇ​റ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നു മു​ന്നോ​ടി​യാ​യി പേ​ട​കം താ​ഴ്ത്തു​ന്ന പ്ര​ക്രി​യ​യ്ക്കി​ടെ സാ​ങ്കേ​തി​ക​പ്ര​ശ്‌​ന​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലൂ​ണ 25 ത​ക​ര്‍​ന്ന​താ​യി റ​ഷ്യ സ്ഥി​രീ​ക​രി​ച്ച​ത്. ലൂ​ണ 25മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യെ​ന്നും, പേ​ട​കം ച​ന്ദ്ര​നി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നു​മാ​ണ് റ​ഷ്യ​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ റോ​സ്‌​കോ​സ്‌​മോ​സ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ലൂ​ണ അ​യ​ച്ച ച​ന്ദ്ര ഗ​ര്‍​ത്ത​ങ്ങ​ളു​ടെ ആ​ദ്യ ദൃ​ശ്യ​ങ്ങ​ള്‍ റ​ഷ്യ ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​ര​നൂ​റ്റാ​ണ്ടി​ന്റെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണു ച​ന്ദ്ര​നി​ലേ​ക്കു…

Read More

ച​ന്ദ്ര​യാ​ൻ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ന് 100 കി​ലോ​മീ​റ്റ​ർ അ​ടു​ത്ത്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ പേ​ട​കം ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന് 100 കി​ലോ​മീ​റ്റ​ർ അ​ടു​ത്താ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ൽ ഇ​ന്ന​ലെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​നി ലാ​ൻ​ഡ​റും റോ​വ​റും ഉ​ൾ​പ്പെ​ടു​ന്ന ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ളി​നെ പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണു ന​ട​ക്കാ​നു​ള്ള​ത്. അ​ത് ഇ​ന്നു പൂ​ർ​ത്തി​യാ​ക്കും. ജൂ​ലൈ 14ന് ​വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ൻ-3 അ​ഞ്ചി​നാ​ണ് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് 6, 9, 14 തീ​യ​തി​ക​ളി​ൽ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തി. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ മേ​ഖ​ല​യി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് 23 നു ​ശ്ര​മി​ക്കു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ലാ​ൻ​ഡ​റി​ന്‍റെ വേ​ഗം 30 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് ലാ​ൻ​ഡിം​ഗി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഭാ​ഗ​മെ​ന്നും ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തെ തി​ര​ശ്ചീ​ന​ത്തി​ൽ​നി​ന്ന് ലം​ബ​ദി​ശ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​നി ഏ​റ്റ​വും സ​ങ്കീ​ർ​ണ​മെ​ന്നും ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ് സോ​മ​നാ​ഥ് പ​റ​ഞ്ഞു.

Read More

ചന്ദ്രോപരിതലത്തില്‍ ജലം ! നാസയുടെ ‘സോഫിയ’യുടെ കണ്ടെത്തല്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിവെക്കുന്നത്…

ചന്ദ്രോപരിതലത്തലില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസയുടെ സ്റ്റാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ്(സോഫിയ).ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രന്റെ ക്ലാവിയസ് ഗര്‍ത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നാണ് ക്ലാവിയസ്. ഈ സാഹചര്യത്തില്‍ തണുപ്പുള്ളതും നിഴല്‍ വീഴുന്നതുമായ ഭാഗങ്ങളില്‍ മാത്രമല്ല, ചന്ദ്രന്റെ ഭൂരിഭാഗത്തും ജലസാന്നിധ്യം ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ 40,000 ചതുരശ്ര കിലോമീറ്ററില്‍ അധികം തണുത്തുറഞ്ഞ നിലയില്‍ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പോള്‍ ഹെയ്നിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. ഇത് മുന്‍പ് കണക്കുകൂട്ടിയതിനേക്കാള്‍ 20 ശതമാനത്തോളം കൂടുതലാണ്. 2009ല്‍ ചന്ദ്രനില്‍ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തല്‍ ചാന്ദ്ര ഗവേഷണ മേഖലയില്‍ നിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭാവിയില്‍ ചന്ദ്രനില്‍ താമസിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണ്ടെത്തല്‍.

Read More

ചന്ദ്രനില്‍ താമസമാക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എന്തു ചെയ്യും ! ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ കൈകോര്‍ത്ത് നാസയും നോക്കിയയും…

ലോകത്തെ ഇന്റര്‍നെറ്റ് ടെക്‌നോളജി 4ജിയില്‍ നിന്ന് 5ജിയില്‍ എത്തിയിരിക്കുകയാണ്. ഭാവിയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ വാസമുറപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അവിടെയും ഇന്റര്‍നെറ്റ് ആവശ്യമല്ലേ…അതിനുള്ള വഴി തേടുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനായി കൈകോര്‍ക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ഇപ്പോള്‍. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം.ഈ സംവിധാനത്തിന് ഉയര്‍ന്ന വേഗതയില്‍, കൂടുതല്‍ ദൂരത്തേക്ക് ചന്ദ്രനില്‍ നിന്നും ആശയവിനിമയം നടത്താന്‍ സാധിക്കും. ട്വിറ്ററിലൂടെയാണ് ബെല്‍ ലാബ്സ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനില്‍ ആദ്യ…

Read More

ചന്ദ്രനില്‍ പോയവരെല്ലാം വെറും കൈയ്യോടെയല്ല മടങ്ങിയത് ! എന്തായിരുന്നു ചന്ദ്രനില്‍ നിന്നും ശേഖരിച്ചത് ? അരനൂറ്റാണ്ടിനു ശേഷം നാസ ആ സത്യം പുറത്തു വിടുന്നു…

ഒരു കാലത്ത് ആകാശത്തെ ഒരു കാഴ്ച മാത്രമായിരുന്ന ചന്ദ്രനെ മനുഷ്യര്‍ കീഴടക്കിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അമേരിക്കയുടെ അപ്പോളോ-17 ദൗത്യം 1972 ഡിസംബര്‍ ഏഴിനു പറന്നുയര്‍ന്നതിനു ശേഷം ചന്ദ്രനിലേക്ക് ഇതുവരെ മറ്റാരും യാത്ര പോയിട്ടില്ല. അവസാനമായി ചന്ദ്രനില്‍ നിന്നു കയറിയതാവട്ടെ അമേരിക്കന്‍ ആസ്‌ട്രോനട്ട് യൂജിന്‍ സെര്‍നോണും. 1969 ജൂലൈ 16ലെ അപ്പോളോ-11ന്റെ യാത്ര മനുഷ്യ ചരിത്രത്തിലെ തന്നെ ഒരു ഏടായിരുന്നു. നീല്‍ ആംസ്‌ട്രോംഗും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കള്‍ കോളിന്‍സും അന്ന് ചന്ദ്രനില്‍ നിന്നും മടങ്ങിയത് ചുമ്മാ കയ്യും വീശിയല്ല തിരികെയെത്തിയത്. എല്ലാവരും ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് പലതരം സാംപിളുകള്‍ ശേഖരിച്ചിരുന്നു. അപ്പോളോ 17 ദൗത്യത്തിലുണ്ടായിരുന്നവരാകട്ടെ ഒരു പടി കൂടി മുന്നോട്ടു പോയി. അവര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു കുഴല്‍ ഇറക്കി അതിന്റെ സാംപിള്‍ ശേഖരിച്ചു. ഏകദേശം 800 ഗ്രാം ചന്ദ്രനിലെ മണ്ണാണ് അത്തരത്തില്‍ ഭൂമിയിലേക്കു കൊണ്ടുവന്നത്. എന്നാല്‍ അരനൂറ്റാണ്ടു…

Read More

ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന ! ചൊവ്വയില്‍ കൃഷിയിറക്കാനുള്ള സാധ്യത തേടി ശാസ്ത്രലോകം; ചന്ദ്രനില്‍ ചൈനയുടെ പരീക്ഷണം വിജയിച്ചതിങ്ങനെ…

ചൈന അങ്ങനെയാണ് ഇടയ്ക്കിടെ ലോകത്തെ ഒന്നു ഞെട്ടിച്ചില്ലെങ്കില്‍ അവര്‍ക്ക് യാതൊരു മനസ്സമാധാനവും ഉണ്ടാവില്ല. കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്നു പറഞ്ഞ് കുറച്ചു നാള്‍ മുമ്പ് ഒന്നു ഞെട്ടിച്ചതാണ് ഇപ്പോഴിതാ അവര്‍ ചന്ദ്രനില്‍ പരുത്തിവിത്ത് മുളപ്പിച്ചിരിക്കുന്നു. ചൈനീസ് ബഹീരാകാശ ഏജന്‍സിയായ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ല്‍ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകള്‍ മുളപൊട്ടിയത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തില്‍ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്. ഭൂമിക്ക് എതിരായി നില്‍ക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ നിലയുറപ്പിക്കുന്ന ആദ്യത്തെ പേടകമാണ് ചൈനയുടെ ചാങ് 4. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനില്‍ എത്തുന്നത്. ജയന്റ് ലീഫ് ഫോര്‍ മാന്‍കൈന്‍ഡ് എന്നാണു ഈ സംഭവത്തെ ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിക്കുന്നത്. സീല്‍ ചെയ്ത പാത്രത്തില്‍ അടച്ച നിലയിലാണ് പരുത്തി വിത്തുകള്‍ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകള്‍, ചെറു ഈച്ചകളുടെ…

Read More

ഇനി ചന്ദ്രനിലേക്ക് പറക്കാം ലിഫ്റ്റില്‍! ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടുത്തത്തിന് നാസയുടെ അംഗീകാരം; പ്രായോഗിക സാധ്യതകളെക്കുറിച്ചറിയാം

ചന്ദ്രനില്‍ പോകണം എന്നാഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ചന്ദ്രനിലേക്ക് പോകാനായി നാട്ടില്‍നിന്ന് ഒരു ലിഫ്റ്റ് ഉണ്ടെങ്കിലോ. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നുപറയാന്‍ വരട്ടെ. ചന്ദ്രനിലേക്ക് ലിഫ്റ്റ് എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ഥി സായ് കിരണ്‍. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് സായ് കിരണ്‍ കണ്ടുപിടിച്ച ചന്ദ്രനിലേക്കുള്ള ലിഫ്റ്റ്. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് ലിഫ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ച് സായ് കിരണ്‍ വിശദമാക്കുന്നുണ്ട്. ചന്ദ്രനില്‍ മനുഷ്യവാസം തുടങ്ങാന്‍ ആവശ്യമായ ആശയങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു മത്സരത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. ഭൂമിയേയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നതെന്ന് പേരിട്ടിരിക്കുന്ന തന്റെ പ്രൊജക്ടിലൂടെ മനുഷ്യരെ ലിഫ്റ്റ് വഴി ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തിക്കുക എന്ന ആശയമാണ് പങ്കുവെച്ചിരിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ആവശ്യമായ ചരക്കുകളും ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തക്കുന്ന ലിഫ്റ്റിനെക്കുറിച്ചാണ്…

Read More