കബാലി ഡാ ! കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്ക്ക് ‘കബാലി സ്‌റ്റൈല്‍’ സ്വീകരണം ഒരുക്കി ഭര്‍ത്താവ്

കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണം ഒരുക്കിയ ഭര്‍ത്താവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. കടുത്ത രജനികാന്ത് ആരാധകന്‍ ആയ ആളാണ് ഭാര്യയ്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണമൊരുക്കി ഏവരെയും ഞെട്ടിച്ചത്. കര്‍ണാടകയിലാണ് സംഭവം. ഇവന്റ് മാനേജര്‍ കൂടിയായ രാമചന്ദ്ര റാവു, ഭാര്യ കലാവതിക്കാണ് ഇവരുടെ ഹൗസിങ് കോളനിയുടെ റോഡില്‍ റെഡ് കാര്‍പ്പെറ്റ് വിരിച്ച് സ്വീകരണമൊരുക്കിയത്. റെഡ് കാര്‍പ്പെറ്റ് മാത്രമല്ല പൂമാലയും, ചെണ്ടും താലപ്പൊലിയുമെല്ലാം ഭാര്യയ്ക്കായി രാമചന്ദ്ര റാവു ഒരുക്കിയിരുന്നു. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നഴ്‌സുകൂടിയായ കലാവതിക്ക് ആഴ്ചകള്‍ക്ക് മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതോടെ പത്ത് വയസ്സുകാരി മകളും രാമചന്ദ്രയും ഒറ്റയ്ക്കായി. അതോടെ നാട്ടുകാര്‍ വീടിന്റെ പരിസരത്തേക്ക് വരാതെയായി. നാട്ടുകാരുടെ മനോഭാവം മനസ്സിലായതോടെയാണ് ആശുപത്രി വിട്ട് എത്തിയ ഭാര്യക്ക് സ്വീകരണമൊരുക്കാന്‍ രാമചന്ദ്ര തീരുമാനിച്ചത്. ആശുപത്രിയിലെത്തി പ്രധാന സര്‍ജനായ ഡോ. ടിഎ…

Read More

കോവിഡ് ഭേദമായി ആശുപത്രി വിട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയോടെ വീടൊഴിയാന്‍ ആവശ്യപ്പെട്ട് വീട്ടുടമ ! വീട്ടുടമയുടെ കടുംപിടിത്തത്തിനു മുമ്പില്‍ വഴങ്ങി യുവതി..

കോവിഡ് ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയ യുവതിയോട് വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട് വീട്ടുടമ. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ശ്രീകാളഹസ്തിയിലെ റവന്യൂ വകുപ്പ് ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്. വൈറസ് പകരാനിടയുണ്ടെന്ന ഭയം കാരണമാണ് വീട്ടുടമ മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ഉടനെ തന്നെ വീട്ടുടമ ഫോണില്‍ ബന്ധപ്പെട്ട് വീട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മറ്റൊരു വീട് ലഭിക്കുന്നിടം വരെ ഇവിടെ താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ സമ്മതിച്ചില്ലെന്നും തുടര്‍ന്ന് തഹസില്‍ദാറായ എസ് കെ സെറീനയുടെ സഹായത്തോടെ ചെറിയൊരു വീട് സംഘടിപ്പിച്ച് താമസം മാറിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍, കോവിഡ് പോരാട്ടത്തില്‍ പങ്കാളിയായ പ്രദേശവാസിയായ പോലീസുദ്യോഗസ്ഥയ്ക്ക് അയല്‍വാസികള്‍ സ്വീകരണം നല്‍കിയിരുന്നു. ആളുകള്‍ വരിയായി നിന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥയെ സ്വാഗതം ചെയ്യുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തിരുന്നു. ശ്രീകാളഹസ്തിയില്‍ ഏപ്രില്‍ 19-ന് റിപ്പോര്‍ട്ട് ചെയ്ത 11 കേസുകളില്‍ എട്ട് പേരും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍…

Read More