വീടിനുള്ളില്‍ നിന്ന് അസാധാരണ മുഴക്കം കേള്‍ക്കുന്നു ! അധികൃതര്‍ വന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

വീടിനുള്ളില്‍ അസാധാരണ മുഴക്കം കേട്ടതിനെത്തുടര്‍ന്നാണ്‌പോലൂര്‍ തേക്കേമാരാത്ത് ബിജുവിന്റെ വീട്ടിലേക്ക് അധികൃതര്‍ എത്തിയത്. പരിശോധിച്ചപ്പോള്‍ സംഭവം ഗൗരവമുള്ളതാണെന്ന് മനസ്സിലാവുകയും ചെയ്തു. വീട് താമസയോഗ്യമല്ലാത്തതിനാല്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ബിജുവിന്റെ വീട്ടില്‍ മുഴക്കം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്തിയ ജിയോഫിസിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കലക്ടറുടെ റിപ്പോര്‍ട്ട്. ബിജുവിന്റെ വീട്ടില്‍ നിന്നുള്ള മുഴക്കം ഇടയ്ക്ക് കുറഞ്ഞിരുന്നെങ്കിലും രണ്ടു ദിവസമായി ശക്തമായ തോതില്‍ ശബ്ദമുണ്ടായി. പല ഭാഗത്തായുള്ള വിള്ളലുകള്‍ കൂടിവരികയും ചെയ്തിരുന്നു. സമീപത്ത് ബിജുവിന്റെ മാതാവ് ജാനകിയുടെ വീടിന്റെ പല ഭാഗത്തും വിള്ളലുകള്‍ രൂപപ്പെട്ടു. അടുക്കളയോടു ചേര്‍ന്ന ഭാഗം, വരാന്തയോടു ചേര്‍ന്ന മുറി, ചെറിയ വരാന്ത,…

Read More

വിചിത്രമായ മോഷണരീതിയുമായി കള്ളന്മാർ ! ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 48 പവൻ കവർന്നത് വ്യത്യസ്ഥമായ രീതിയിൽ…

കോ​ട്ട​യം: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ മോ​ഷ​ണ സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​ക്കു​ന്ന​തി​നാ​യി ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ്. മാ​ങ്ങാ​നം പാ​ലൂ​ർ​പ്പ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷീ​ല ഇ​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് 48 പ​വ​ൻ മോ​ഷ​ണം ന​ട​ന്ന​താ​യി പോ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ട​മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ര​ണ്ടു വ​ർ​ഷ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ട്ടി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​ര​ൻ മാ​ത്ര​മാ​ണ് ആ​ഴ്ച​ക​ൾ ഇ​ട​വി​ട്ട് വ​രാ​റു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. മോ​ഷ​ണം ന​ട​ന്ന​തു ര​ണ്ടാ​ഴ്ച​യ്ക്കു മു​ന്പെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഈ​സ്റ്റ് പോലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മോ​ഷ്ടാ​വ് ത​ക​ർ​ത്ത ഗേ​റ്റി​ന്‍റെ താ​ഴ്, വീ​ടി​ന്‍റെ പി​ന്നി​ലെ ഗ്രി​ല്ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ല​ന്തി​വ​ല ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​ത് മോ​ഷ​ണം ന​ട​ന്നി​ട്ട് ആ​ഴ്ച​ക​ളാ​യ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. അ​ല​മാ​ര​യു​ടേ​ത് ഉ​ൾ​പ്പെ​ടെ താ​ക്കോ​ലു​ക​ൾ താ​ക്കോ​ൽ പ​ഴു​തി​ൽ ത​ന്നെ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വീ​ട്ടി​ൽ സി​സി ടി​വി സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കിലും…

Read More

കോവിഡ് ഭേദമായി ആശുപത്രി വിട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയോടെ വീടൊഴിയാന്‍ ആവശ്യപ്പെട്ട് വീട്ടുടമ ! വീട്ടുടമയുടെ കടുംപിടിത്തത്തിനു മുമ്പില്‍ വഴങ്ങി യുവതി..

കോവിഡ് ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയ യുവതിയോട് വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട് വീട്ടുടമ. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ശ്രീകാളഹസ്തിയിലെ റവന്യൂ വകുപ്പ് ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്. വൈറസ് പകരാനിടയുണ്ടെന്ന ഭയം കാരണമാണ് വീട്ടുടമ മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ഉടനെ തന്നെ വീട്ടുടമ ഫോണില്‍ ബന്ധപ്പെട്ട് വീട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മറ്റൊരു വീട് ലഭിക്കുന്നിടം വരെ ഇവിടെ താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ സമ്മതിച്ചില്ലെന്നും തുടര്‍ന്ന് തഹസില്‍ദാറായ എസ് കെ സെറീനയുടെ സഹായത്തോടെ ചെറിയൊരു വീട് സംഘടിപ്പിച്ച് താമസം മാറിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍, കോവിഡ് പോരാട്ടത്തില്‍ പങ്കാളിയായ പ്രദേശവാസിയായ പോലീസുദ്യോഗസ്ഥയ്ക്ക് അയല്‍വാസികള്‍ സ്വീകരണം നല്‍കിയിരുന്നു. ആളുകള്‍ വരിയായി നിന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥയെ സ്വാഗതം ചെയ്യുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തിരുന്നു. ശ്രീകാളഹസ്തിയില്‍ ഏപ്രില്‍ 19-ന് റിപ്പോര്‍ട്ട് ചെയ്ത 11 കേസുകളില്‍ എട്ട് പേരും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി! 5000 ചതിരശ്രയടി വിസ്തീര്‍ണം, 170 മുറികള്‍; ഗുജറാത്തിലെ വഡോദരയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി വിലാസ് കൊട്ടാരത്തെക്കുറിച്ചറിയാം

പഴയ കാലത്ത് നിര്‍മ്മിച്ച ഒട്ടുമിക്ക കെട്ടിടങ്ങളും ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്നവയാണ്. പഴയ ബറോഡയിലെ പ്രമുഖ മറാത്ത കുടുംബമായിരുന്ന ഗെയ്ക്വാദുകളാണ് വലിയ രമ്യഹര്‍മ്യങ്ങള്‍ ഗുജറാത്തില്‍ പണിയാന്‍ തുടക്കമിട്ടത്. രാജകുടുംബമല്ലെങ്കിലും ഇവര്‍ താമസിച്ചിരുന്ന മന്ദിരങ്ങള്‍ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന ബഹുമതിയും കൊട്ടാരത്തിന് സ്വന്തം. സായാജിറാവു ഗെയ്ക്വാദ് എന്ന വ്യക്തിയാണ് 1890 ല്‍ ലക്ഷ്മി വിലാസ് കൊട്ടാരം നിര്‍മിച്ചത്. ഇന്ത്യന്‍ ആര്‍ക്കിടെക്ചറും വിക്ടോറിയന്‍ ആര്‍ക്കിടെക്ചറും സമന്വയിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലെ ഹൃദയഭൂമിയില്‍ 700 ഏക്കറില്‍ പരന്നു കിടക്കുകയാണ് പാലസ്. ലണ്ടനിലെ ബക്കിംഗ്ഹാം പാലസിന്റെ നാലിരട്ടി വലിപ്പമുണ്ട് ലക്ഷ്മിവിലാസ് പാലസിന്. ആഗ്രയില്‍ നിന്നുള്ള വെട്ടുകല്ല്, പൂനയില്‍ നിന്നും കൊണ്ടുവന്ന ട്രാപ് സ്റ്റോണ്‍, രാജസ്ഥാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും കൊണ്ടുവന്ന മുന്തിയ മാര്‍ബിളുകള്‍ തുടങ്ങിയവ നിര്‍മാണത്തിനുപയോഗിച്ചു. ലിഫ്റ്റ് സൗകര്യം, ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, വൈദ്യുതി തുടങ്ങി…

Read More