സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്തും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ക്കു​ന്നു ! സം​ഭ​വ​മ​റി​ഞ്ഞ്‌ ത്രി​ല്ല​ടി​ച്ച് ആ​രാ​ധ​ക​ര്‍…

ര​ജി​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ല്‍​സ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ജ​യി​ല​ര്‍. ചി​ത്ര​ത്തി​ന്റേ​താ​യി പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ളെ​ല്ലാം ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്ന ഏ​റ്റ​വും പു​തി​യ ഒ​രു വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ഒ​ന്നാ​കെ പ്ര​ക​മ്പ​നം കൊ​ള്ളി​ക്കു​ക​യാ​ണ്. ജ​യി​ല​റി​ല്‍ സാ​ക്ഷാ​ല്‍ മോ​ഹ​ന്‍​ലാ​ലും എ​ത്തു​ന്നു എ​ന്ന​താ​ണാ റി​പ്പോ​ര്‍​ട്ട്. കാ​മി​യോ വേ​ഷ​മാ​യി​രി​ക്കും മോ​ഹ​ന്‍​ലാ​ലി​ന്റേ​ത് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ള്‍. പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ത്യ​മാ​ണെ​ങ്കി​ല്‍ ര​ണ്ട് കാ​ര്യ​ങ്ങ​ള്‍ ഉ​റ​പ്പി​ക്കാ​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ​ക്ഷം. മോ​ഹ​ന്‍​ലാ​ലും ര​ജ​നി​കാ​ന്തും ഒ​രു​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​വും ജ​യി​ല​ര്‍ എ​ന്ന​താ​ണ് ആ​ദ്യ​ത്തേ​ത്. മൂ​ന്ന് ഭാ​ഷ​ക​ളി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന ഖ്യാ​തി ജ​യി​ല​റി​ന് സ്വ​ന്ത​മാ​വും എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തേ​ത്. ക​ന്ന​ഡ​യി​ലെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ശി​വ​രാ​ജ് കു​മാ​ര്‍ ജ​യി​ല​റി​ല്‍ നി​ര്‍​ണാ​യ​ക​വേ​ഷ​ത്തി​ലു​ണ്ട്. 2022 ഡി​സം​ബ​റി​ല്‍ പു​റ​ത്തു​വ​ന്ന ജ​യി​ല​റി​ന്റെ ടീ​സ​റി​ന് വ​ന്‍ വ​ര​വേ​ല്പാ​ണ് ല​ഭി​ച്ച​ത്. മു​ത്തു​വേ​ല്‍ പാ​ണ്ഡ്യ​ന്‍ എ​ന്ന ജ​യി​ല​റു​ടെ വേ​ഷ​മാ​ണ് ര​ജി​നി​കാ​ന്തി​ന്. ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ​യും…

Read More

നാന്‍ ഒരു തടവ് സൊന്നാ നൂറു തടവ് സൊന്ന മാതിരി ! അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും;തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുമെന്ന് രജനീകാന്ത്…

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഉറച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും തമിഴ്‌നാടിന്റെ ഭരണം പിടിക്കുമെന്നും സ്റ്റൈല്‍ മന്നന്‍ വ്യക്തമാക്കി. തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്നും രജനീകാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നൈയിലും തമിഴ്നാട്ടിന്റെ പല സ്ഥലത്തും പോസ്റ്ററുകളും സജീവമായിരുന്നു. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമം വഴിയാണ് രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ചത്. പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്നാണ് രജനീ കാന്ത് വ്യക്തമാക്കിയത്. പുതിയ പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂപ്പര്‍ താരം പ്രഖ്യാപിച്ചത് ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അദ്ദേഹത്തിന്‍രെ വസതിക്ക് മുന്നില്‍ നിരവധി…

Read More

കബാലി ഡാ ! കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്ക്ക് ‘കബാലി സ്‌റ്റൈല്‍’ സ്വീകരണം ഒരുക്കി ഭര്‍ത്താവ്

കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണം ഒരുക്കിയ ഭര്‍ത്താവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. കടുത്ത രജനികാന്ത് ആരാധകന്‍ ആയ ആളാണ് ഭാര്യയ്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണമൊരുക്കി ഏവരെയും ഞെട്ടിച്ചത്. കര്‍ണാടകയിലാണ് സംഭവം. ഇവന്റ് മാനേജര്‍ കൂടിയായ രാമചന്ദ്ര റാവു, ഭാര്യ കലാവതിക്കാണ് ഇവരുടെ ഹൗസിങ് കോളനിയുടെ റോഡില്‍ റെഡ് കാര്‍പ്പെറ്റ് വിരിച്ച് സ്വീകരണമൊരുക്കിയത്. റെഡ് കാര്‍പ്പെറ്റ് മാത്രമല്ല പൂമാലയും, ചെണ്ടും താലപ്പൊലിയുമെല്ലാം ഭാര്യയ്ക്കായി രാമചന്ദ്ര റാവു ഒരുക്കിയിരുന്നു. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നഴ്‌സുകൂടിയായ കലാവതിക്ക് ആഴ്ചകള്‍ക്ക് മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതോടെ പത്ത് വയസ്സുകാരി മകളും രാമചന്ദ്രയും ഒറ്റയ്ക്കായി. അതോടെ നാട്ടുകാര്‍ വീടിന്റെ പരിസരത്തേക്ക് വരാതെയായി. നാട്ടുകാരുടെ മനോഭാവം മനസ്സിലായതോടെയാണ് ആശുപത്രി വിട്ട് എത്തിയ ഭാര്യക്ക് സ്വീകരണമൊരുക്കാന്‍ രാമചന്ദ്ര തീരുമാനിച്ചത്. ആശുപത്രിയിലെത്തി പ്രധാന സര്‍ജനായ ഡോ. ടിഎ…

Read More

ദ്രാവിഡ പാര്‍ട്ടികളേ കരുതിയിരുന്നോളൂ… നവംബറില്‍ സ്റ്റൈല്‍ മന്നന്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും; അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന അണിയറ നീക്കങ്ങള്‍ ഇങ്ങനെ…

സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയപാര്‍ട്ടിയ്ക്കു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് നവംബറില്‍ അവസാനമാകുമെന്ന് സൂചന. നവംബറോടെ രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രധാന ഉപദേശകരിലൊരാളും ഗാന്ധി മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയന്‍ അറിയിച്ചു. തമിഴ് ദ്വൈവാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു മണിയന്‍ ഇക്കാര്യം അറിയിച്ചത്.കമല്‍ ഹാസനും രജനീകാന്തും സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും രണ്ടു ശൈലിയുടെ ഉടമകളാണ്. കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഏറെ മുന്നോട്ടുപോയി. എന്നാല്‍ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്‍പു താഴെ തട്ടില്‍ പ്രവര്‍ത്തകരെ ഒരുമിച്ചു നിര്‍ത്താനാണു രജനീകാന്തിന്റെ ശ്രമം. പാര്‍ട്ടി ശക്തിപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നു രജനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായി ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി സജ്ജമാകുമെന്നു മണിയന്‍ പറഞ്ഞു. മറ്റു പാര്‍ട്ടികളുമായി രജനീകാന്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡിഎംകെ രൂപീകരിച്ചതു മുതല്‍ അവര്‍…

Read More

രജനീകാന്തിനു വേണ്ടി ശ്രീദേവി നോമ്പ് അനുഷ്ഠിച്ചു ! സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്ന ശ്രീദേവി സ്റ്റൈല്‍ മന്നനു വേണ്ടി നോമ്പ് അനുഷ്ഠിച്ചത് ഇക്കാരണത്താല്‍…

ഇന്ത്യന്‍ സിനിമയിലെ നിത്യ വസന്തമായിരുന്ന ശ്രീദേവി എന്നും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഭാഷാഭേദമില്ലാതെയുള്ള ആ അഭിനയത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാപ്രേമികളില്‍ നിന്നു ലഭിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരികയെത്തിയപ്പോഴും പ്രേക്ഷകര്‍ ശ്രീദേവിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആ ശ്രീദേവിയുടെ മരണത്തില്‍ നിന്നും ആരാധകര്‍ ഇതുവരേയ്ക്കും മുക്തരായിട്ടില്ല. കെ. ബാലചന്ദറിന്റെ മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ നായികയായുള്ള അരങ്ങേറ്റം. 5000 രൂപയായിരുന്നു ശ്രീദേവിയുടെ ആദ്യ ചിത്രത്തിനുള്ള പ്രതിഫലം. രജനീകാന്തായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തോടെ രജനിയും ശ്രീദേവിയും നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഗുരുതരമായ അസുഖം ബാധിച്ച രജനിക്കായി ശ്രീദേവി അന്ന് ചെയ്ത കാര്യം ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. 20ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ശ്രീദേവി രജനിയുടെ ആരോഗ്യസ്ഥിതിയില്‍ അന്ന് വളരെയധികം വിഷമിച്ചിരുന്നു.ഷിര്‍ദ്ദി സായി ബാബയോട് പ്രാര്‍ത്ഥിച്ച ശ്രീദേവി…

Read More