ഇനി വീട്ടിലിരുന്നും കോവിഡ് പരിശോധന നടത്താം ! കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കി ഐസിഎംആര്‍…

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ അംഗീകാരം. രോഗ ലക്ഷണം ളള്ളവരും പോസിറ്റീവ് റിസള്‍ട്ട് കിട്ടിയവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും മാത്രം കിറ്റ് ഉപയോഗിക്കാനാണ് ഐസിഎംആര്‍ നിര്‍ദേശം. ഇക്കാര്യത്തിലുള്ള മാര്‍ഗ്ഗരേഖയും പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണം. ടെസ്റ്റ് വിവരങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സെര്‍വറില്‍ സൂക്ഷിക്കും. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുപോവില്ലെന്നും അവര്‍ വ്യക്തമാക്കി. പോസിറ്റീവായാല്‍ ക്വാറന്റീനിലേക്ക് മാറണം. ഗുരുതര രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ പോലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകാനും നിര്‍ദേശത്തില്‍ ഐസിഎംആര്‍ പറയുന്നു. കോവിഡ്…

Read More