മൂന്നാംഘട്ട കോവിഡ് വ്യാപനം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല ! കാരണമായി വിദഗ്ധര്‍ പറയുന്നത് രാജ്യത്ത് സംഭവിച്ച ഈ കാര്യങ്ങള്‍…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മൂന്നാംതരംഗ ഭീതി നിലനില്‍ക്കുന്നുമുണ്ട്. ആരോഗ്യ സംവിധാനത്തെയാകെ ഗുരുതരമായി ബാധിച്ച രണ്ടാം തരംഗത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത ഘട്ട വ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കരുതുന്നതുപോലെ മൂന്നാംഘട്ട വ്യാപനം രാജ്യത്ത് അത്ര ശക്തമാകില്ലെന്നാണ് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഐ.സി.എം.ആറും , ലണ്ടനിലെ ഇംപീരിയല്‍ കോളേജും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ മൂന്നാംഘട്ട വ്യാപനം അത്ര ശക്തമാകില്ലെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ഇതിന് കാരണം അതിദ്രുതം രാജ്യത്ത് നടത്തുന്ന വാക്സിനേഷനാണ്. പ്രതിദിനം 50-60 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നത്. ഇത് ഇനിവരുന്ന കൊവിഡ് തരംഗങ്ങളെ ഒരുപരിധിവരെ തടയും. 2020 ജനുവരി മാസത്തിലായിരുന്നു ഇന്ത്യയില്‍ കോവിഡ് ഒന്നാം തരംഗം ആരംഭിച്ചത്. വളരെ മെല്ലെ പുരോഗമിച്ച ഒന്നാംഘട്ട വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയത് സെപ്തംബര്‍ മാസത്തോടെയാണ്. മരണനിരക്കിലും…

Read More