മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഇരുപതുകാരനായ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിലെ ചർച്ചാവിഷയം. ഐപിഎൽ ട്വന്റി-20യിൽ മലയാളിയായ സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരേ ദേവ്ദത്ത് 52 പന്തിൽ 101 റണ്‍സുമായി പുറത്താകാതെനിന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ദേവ്ദത്ത് സഹഓപ്പണറും നായകനുമായ വിരാട് കോഹ്ലിയോട് ജയിക്കാനായി മാത്രം ശ്രമിക്കാമെന്ന് പറഞ്ഞു. എന്നാൽ, കോഹ്ലി പറഞ്ഞത് സെഞ്ചുറിയടിക്കാൻ നോക്ക് എന്നായിരുന്നു. മത്സരശേഷം കോഹ്ലിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേവ്ദത്തിന്റെ ഇന്നിംഗ്സ് കണ്ട ദക്ഷിണാഫ്രിക്കൻ മുൻ താരം ഷോണ്‍ പൊള്ളോക്ക് അടക്കമുള്ളവർ ഒന്നടങ്കം പറഞ്ഞു: ദേവ്ദത്തിന്റെ ഓരോ ഷോട്ടിലും ക്ലാസും എലഗൻസും ഉണ്ട്. മത്സരത്തിൽ ആർസിബി 10 വിക്കറ്റ് ജയം നേടി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 177/9. ബംഗളൂരു 16.3 ഓവറിൽ 181/0. രാജ്യാന്തര അരങ്ങേറ്റത്തിനു മുന്‍പ് ഐപിഎലിൽ സെഞ്ചുറി നേടുന്ന നാലാമൻ,…
Read MoreTag: cricket
അലി ഭായ് സൂപ്പറാ…
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽനിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തി ടീമിന്റെ ബഡാ ഭായ് ആയി മാറിയിരിക്കുകയാണ് മൊയീൻ അലി എന്ന ഓൾ റൗണ്ടർ. ഏഴു കോടി രൂപയ്ക്കായിരുന്നു അലി സിഎസ്കെയിൽ എത്തിയത്. ആർസിബിയിൽ ഉണ്ടായിരുന്നപ്പോഴത്തേക്കാളും മികച്ച പ്രകടനമാണു സിഎസ്കെയിൽ അലി നടത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരേ ഓൾറൗണ്ട് പ്രകടനം നടത്തിയ അലിയായിരുന്നു സിഎസ്കെയുടെ 45 റണ്‍സ് ജയത്തിനു ചുക്കാൻപിടിച്ചത്. 20 പന്തിൽ 26 റണ്‍സ് നേടുകയും ഏഴ് റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അലി മത്സരത്തിൽ നടത്തിയ ഇംപാക്ട് 66.41 ആയിരുന്നു. ആറ് പന്തിൽ 13ഉം 24ന് രണ്ട് വിക്കറ്റും വീഴ്ത്തിയ സാം കറന്റെ ഇംപാക്ട് ആയിരുന്നു അലിയേക്കാൾ കൂടുതൽ, 88.23. നാല് ക്യാച്ചും രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞു. ചുരുക്കത്തിൽ മൂന്ന് ഓൾ റൗണ്ടർമാരുടെ പ്രകടനമായിരുന്നു ചെന്നൈയുടെ രണ്ടാം ജയത്തിനു വെള്ളവും…
Read Moreജന്മദിനത്തിൽ തോൽവി
മുംബൈ: ഇരുപത്തൊന്പതാം ജന്മദിനം കുളമാക്കി ഐപിഎൽ ട്വന്റി-20 ക്ലബ് പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ കെ.എൽ. രാഹുൽ. ഞായറാഴ്ചയായിരുന്നു രാഹുലിന്റെ ജന്മദിനം. അന്ന് ഐപിഎലിൽ നടന്ന ഡൽഹി ക്യാപ്പിറ്റൽസിനെതിരായ പോരാട്ടത്തിൽ രാഹുലിന്റെ ക്യാപ്റ്റൻസി തികഞ്ഞ പരാജയമായി. ഇന്ത്യൻ മുൻ താരങ്ങൾ അടക്കം രാഹുലിന്റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ചു. ബൗളിംഗ് ചെയ്ഞ്ചുകളിലാണു രാഹുൽ തികഞ്ഞ പരാജയമായത്. മികച്ച പേസറായ മുഹമ്മദ് ഷമിയുടെ നാല് ഓവർ നാലു സ്പെല്ലുകളിലായാണ് അവസാനിച്ചത്. മെറെഡിത്തിന് ആദ്യ 10 ഓവറിനുശേഷമേ രാഹുൽ പന്ത് നൽകിയുള്ളൂ, അർഷദീപിനെവച്ച് ബൗളിംഗ് ആരംഭിക്കുകയും ചെയ്തു- ആശിഷ് നെഹ്റ വിമർശിച്ചു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 195/4. ഡൽഹി 18.2 ഓവറിൽ 198/4. ശിഖർ ധവാനായിരുന്നു (49 പന്തിൽ 92) മാൻ ഓഫ് ദ മാച്ച്.
Read Moreമുത്തയ്യ മുരളീധരന് ഹൃദയാഘാതം
ചെന്നൈ: ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ കോച്ചായ മുരളീധരന് ചെന്നൈയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയേക്കും. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ 800 വിക്കറ്റ് നേടിയ ഏക ബൗളറാണ് മുരളീധരൻ. കഴിഞ്ഞ ദിവസമാണ് താരത്തിന് 49 വയസ് തികഞ്ഞത്.
Read Moreകേസരി സമീറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനവും സഹായ ധനം വിതരണവും…
കേരള പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി സമീറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമ താരം ഷോബി തിലകന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ലോഗോ സമീറ ഗ്രൂപ്പ് സിഇഒ ഷിബു തോമസ് സിനിമാതാരം സാജന് സൂര്യ, ബി സി സി ഐ മാച്ച് റഫറി പി രംഗനാഥന് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗാ ഷിബു തോമസ്, ഫുട്ബോള്‍ താരം എബിന് റോസ് , സിനിമ താരം ഷോബി തിലകന് എന്നിവര്‍ പ്രകാശനം ചെയ്തു. ക്രിക്കറ്റ് താരം റെയ്ഫി വിന്‍സെന്റ് ഗോമസ് ജെഴ്സി റിലീസ് ചെയ്തു. ഗൗംഷ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യഷനായിരുന്നു. കെയുഡബ്ല്യുജെ ജില്ല വൈസ് പ്രസിഡന്റ് ജോയ് നായര്‍ സ്വാഗതം പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് ചികിത്സയില്‍…
Read Moreവിസ്ഡൻ താരങ്ങൾ കപിൽ, സച്ചിൻ, കോഹ്ലി
ലണ്ടൻ: വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ താരങ്ങളായ കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ എന്നിവർ ഇടംപിടിച്ചു. 2010 മുതൽ 2020 വരെയുള്ള ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായതു വിരാട് കോഹ്ലിയാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ഏകദിനത്തിൽ 60+ ശരാശരിയോടെ 11,000ൽ അധികം റണ്‍സ് നേടിയ കോഹ്ലി 42 സെഞ്ചുറിയും സ്വന്തമാക്കി. ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച താരം, ദശാബ്ദത്തിലെ മികച്ച ഏകദിന താരം എന്നീ നേട്ടം ഈ വർഷം കോഹ്ലിയെ തേടിയെത്തിയിരുന്നു. 1980കളിലെ മികച്ച ഏകദിന താരമായതു കപിൽ ദേവാണ്. 1983ൽ കപിൽ നയിച്ച ഇന്ത്യൻ ടീം ഐസിസി ഏകദിന ലോകകപ്പ് നേടി. 1990കളിലെ മികച്ച ഏകദിന താരമായി സച്ചിൻ തെണ്ടുൽക്കറാണു തെരഞ്ഞെടുക്കപ്പെട്ടത്. ഈ കാലഘട്ടത്തിലാണു സച്ചിൻ ഓപ്പണറായി ചുവടുറപ്പിച്ചത്. 1998ൽ ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ഒന്‍പത് സെഞ്ചുറി നേടിയ…
Read Moreകോഹ്ലിയെ പിൻതള്ളി ബാബർ ഒന്നാമൻ
ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തള്ളി പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനത്ത്. നീണ്ട 41 മാസം ഒന്നാം റാങ്ക് അലങ്കരിച്ചശേഷമാണു കോഹ്ലിക്ക് സ്ഥാനചലനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ പ്രകടനമാണ് ബാബറിനു തുണയായത്. 865 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. കോഹ്ലി (857), രോഹിത് ശർമ (825), റോസ് ടെയ്ലർ (801), ആരോണ്‍ ഫിഞ്ച് (791) എന്നിവരാണ് ആദ്യ അഞ്ചിൽ. ഏകദിന ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന നാലാമത് പാക് താരമാണു ബാബർ അസം. സഹീർ അബ്ബാസ്, ജാവേദ് മിയാൻദാദ്, മുഹമ്മദ് യൂസഫ് എന്നിവരാണ് ഒന്നാം റാങ്ക് അലങ്കരിച്ച പാക് മുൻ താരങ്ങൾ.
Read Moreഒന്നാം സ്ഥാനത്തു തുടര്‍ന്ന് കോഹ്ലി
ദുബായി: ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കോഹ്ലി മികച്ച ഫോമിലായിരുന്നു. ഒന്നാം ഏകദിനത്തില്‍ 56 റണ്‍സും രണ്ടാം മത്സരത്തില്‍ 66 റണ്‍സും നേടി. പാക്കിസ്ഥാന്റ ബാബര്‍ അസം രണ്ടാമതും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും തുടരുന്നു. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്കു വീണു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുംറ കളിച്ചിരുന്നില്ല.
Read Moreഗംഭീരമാക്കി ഇന്ത്യ
പൂന: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് അരങ്ങേറ്റങ്ങളും രണ്ടു തിരിച്ചുവരവുകളുമാണ് ഇന്നലെ കണ്ടത്. കൃണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും അരങ്ങേറിയപ്പോള്‍ ട്വന്റി 20 പരമ്പരയില്‍ നിറംമങ്ങിപ്പോയ ഓപ്പണര്‍ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ഫോമിലേക്കു തിരിച്ചെത്തി ഗംഭീരമാക്കി. ധവാനാണ് മാൻ ഓഫ് ദ മാച്ച്. അരങ്ങേറ്റക്കാരും മത്സരം മനോ ഹരമാക്കി. ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കൃഷ്ണ (8.1-1-54-4) കാഴ്ചവച്ചത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ അതിവേഗം അര്‍ധശതകം പൂര്‍ത്തിയാക്കുന്ന താരം എന്ന റിക്കാര്‍ഡ് കൃണാല്‍ സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സ് ജയം. 318 റൺസ് ലക്ഷ്യ ത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251ന്എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്, കൃണാല്‍ പാണ്ഡ്യ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ തകര്‍പ്പന്‍…
Read Moreകുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യയ്ക്ക് വീണ്ടും പിഴ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 40 ശതമാനമാണ് പിഴയിട്ടിരിക്കുന്നത്. മാച്ച് റഫറി ജവഗൽ ശ്രീനാഥാണ് പിഴയിട്ടത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് പിഴത്തുക ഈടാക്കുക. അഞ്ചാം ട്വന്റി-20യിൽ നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ടതിലും രണ്ട് ഓവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പിഴ ശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായില്ല. പരന്പരയിലെ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് അന്ന് പിഴയിട്ടിരിക്കുന്നത്. നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ…
Read More