ജ​​യി​​ക്കാ​​മെ​​ന്നു ദേ​​വ്ദ​​ത്ത്, സെ​​ഞ്ചു​​റി അ​​ടി​​ക്കൂ എ​​ന്നു കോ​​ഹ്‌​ലി

 

മും​​ബൈ: റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ മ​​ല​​യാ​​ളി താ​​രം ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലാ​​ണ് ഇ​​പ്പോ​​ൾ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ലെ ച​​ർ​​ച്ചാ​​വി​​ഷ​​യം. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ മ​​ല​​യാ​​ളി​​യാ​​യ സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ന​​യി​​ക്കു​​ന്ന രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ ദേ​​വ്ദ​​ത്ത് 52 പ​​ന്തി​​ൽ 101 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

മ​​ത്സ​​ര​​ത്തി​​ന്‍റെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ ദേ​​വ്ദ​​ത്ത് സ​​ഹഓ​​പ്പ​​ണ​​റും നാ​​യ​​ക​​നു​​മാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി​​യോ​​ട് ജ​​യി​​ക്കാ​​നാ​​യി മാ​​ത്രം ശ്ര​​മി​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, കോ​​ഹ്‌​ലി പ​​റ​​ഞ്ഞ​​ത് സെ​​ഞ്ചു​​റി​​യ​​ടി​​ക്കാ​​ൻ നോ​​ക്ക് എ​​ന്നാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ശേ​​ഷം കോ​​ഹ്‌​ലി​​ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം വെ​​ളിപ്പെ​​ടു​​ത്തി​​യ​​ത്.

ദേ​​വ്ദ​​ത്തിന്‍റെ ​​ഇ​​ന്നിം​​ഗ്സ് ക​​ണ്ട ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ താ​​രം ഷോ​​ണ്‍ പൊ​​ള്ളോ​​ക്ക് അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഒ​​ന്ന​​ട​​ങ്കം പ​​റ​​ഞ്ഞു: ദേ​​വ്ദ​​ത്തി​​ന്‍റെ ഓ​​രോ ഷോ​​ട്ടി​​ലും ക്ലാ​​സും എ​​ല​​ഗ​​ൻ​​സും ഉ​​ണ്ട്. മ​​ത്സ​​ര​​ത്തി​​ൽ ആ​​ർ​​സി​​ബി 10 വി​​ക്ക​​റ്റ് ജ​​യം നേ​​ടി. സ്കോ​​ർ: രാ​​ജ​​സ്ഥാ​​ൻ 20 ഓ​​വ​​റി​​ൽ 177/9. ബം​​ഗ​​ളൂ​​രു 16.3 ഓ​​വ​​റി​​ൽ 181/0.

രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റ​​ത്തി​​നു മു​​ന്പ് ഐ​​പി​​എ​​ലി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന നാ​​ലാ​​മ​​ൻ, ഐ​​പി​​എ​​ലി​​ൽ ആ​​ർ​​സി​​ബി​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ടി​​ൽ പ​​ങ്കാ​​ളി തു​​ട​​ങ്ങി​​യ റി​​ക്കാ​​ർ​​ഡു​​കൾ മ​​ല​​യാ​​ളി താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​ൽ 72 നോ​​ട്ടൗ​​ട്ടാ​​യി​​രു​​ന്നു കോ​​ഹ്‌​ലി, ഐ​​പി​​എ​​ലി​​ൽ 6,000 റ​​ണ്‍​സ് ക​​ട​​ക്കു​​ന്ന ആ​​ദ്യ താ​​രം എ​​ന്ന നേ​​ട്ട​​ം സ്വ​​ന്ത​​മാ​​ക്കി.

Related posts

Leave a Comment