പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി  മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നൽകി അ​ധ്യാ​പ​ക കു​ടും​ബം

മു​ക്കം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ന് പു​തി​യ മാ​തൃ​ക പ​ക​ർ​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ഥ​രാ​വു​ക​യാ​ണ് ഒ​രു അ​ധ്യാ​പ​ക കു​ടും​ബം. കോ​ഴി​ക്കോ​ട് ക​ക്കോ​ടി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നും പ​ന്നി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ മ​ജീ​ദ് പു​ളി​ക്ക​ലും കു​ടും​ബ​വു​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ മാ​തൃ​ക തീ​ർ​ക്കു​ന്ന​ത്.

എട്ട് മാ​സം മു​ൻ​പ് ക​ക്കോ​ടി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ​ത് മു​ത​ൽ സ്കൂ​ളി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ​മി​ട്ട് വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ദ്ദേ​ഹം ന​ട​ത്തിക്കൊണ്ടി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​വ​ശ്യ​മാ​യ ബാ​ഗ്, കു​ട, നോ​ട്ടു പു​സ്ത​ക​ങ്ങ​ൾ, സോ​പ്പ്, എ​ന്നി​വ​ക്ക് പു​റ​മെ സ്കൂ​ൾ ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​നാ​യി ഫ​ല വൃ​ക്ഷ തൈ​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും മാ​ത്ര​മ​ല്ല ഉ​ച്ച​ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ച​ക്ക​യും നാ​ളി​കേ​ര​വു​മെ​ല്ലാം ഈ ​അ​ധ്യാ​പ​ക​നാ​ണ് എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.

നാ​ട്ടു​കൈ നീ​ട്ട​മെ​ന്ന് പേ​രി​ട്ട വി​ഭ​വ വ​ണ്ടി മ​ജീ​ദ് മാ​സ്റ്റ​റു​ടെ പ​ന്നി​ക്കോ​ട്ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.
വി​ഭ​വ വ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. കാ​സിം, എ​സ്എ​സ്എ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​വ​സി​ഫ് എ​ന്നി​വ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.​യു. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ക്കം പ്ര​സ് ഫോ​റം സെ​ക്ര​ട്ട​റി സി. ​ഫ​സ​ൽ ബാ​ബു, ര​മേ​ശ് പ​ണി​ക്ക​ർ ,ഉ​ണ്ണി കൊ​ട്ടാ​ര​ത്തി​ൽ, ടി.​കെ. ജാ​ഫ​ർ, ബ​ഷീ​ർ പാ​ലാ​ട്ട്, സി.​വി. മു​ഖ്മാ​ൻ,ഉ​സ്സ​ൻ കു​വ​പ്പാ​റ, ഷാ​ജി പ​ര​പ്പി​ൽ, സാ​ദി​ഖ് പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര്യ കു​റ്റി​ച്ചി​റ ഗ​വ: വെ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക സ​ഫൂ​റ, മാ​താ​വ് ക​ദീ​സു​മ്മ, മ​ക്ക​ൾ ഹം​ന മ​നാ​ൽ, അ​മ​ൽ ഹ​നൂ​ൻ​എ​ന്നി​വ​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ന്നു വ​രു​ന്ന​ത്. വി​ഭ​വ വ​ണ്ടി​യി​ലേ​ക്കാ​വ​ശ്യ​മാ​യ ച​ക്ക​യും നാ​ളി​കേ​ര​വും സം​ഭാ​വ​ന ചെ​യ്ത​തും മ​ജീ​ദ് പു​ളി​ക്ക​ലി​ന്‍റെ മാ​താ​വാ​ണ്.

രണ്ടാഴ്ച മു​ൻ​പ് ഒ​രു അ​റ​ബി പ്ര​വേ​ശ​നോ​ത്സ​വ​ഗാ​നം നി​ർ​മി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന് പു​തി​യ മാ​നം ന​ൽ​കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ രണ്ട് വ​ർ​ഷ​മാ​യി പ​ന്നി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഒ​രു കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ന്നു വ​രു​ന്ന​ത്. ക​ക്കോ​ടി സ്കൂ​ളി​ലും വി​ഭ​വ വ​ണ്ടി​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

സ്വീ​ക​ര​ണ യോ​ഗം സി. ​ഫ​സ​ൽ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ദ ര​മേ​ശ് പ​ണി​ക്ക​രി​ൽ നി​ന്ന് വി​ഭ​വ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പ്ര​ധാ​നാ​ധ്യാ​പി​ക പി​ല​സി​ത, അ​ധ്യാ​പ​ക​രാ​യ ഓ​മ​ന അം​ബി​ക, രോ​ഹി​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts