സ​​ച്ചി​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു; മ​​ക​​ൻ അ​​നു​​സ​​രി​​ച്ചു…

മും​​ബൈ: ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ മും​​ബൈ ട്വ​​ന്‍റി-20 ലീ​​ഗി​​ൽ ക​​ളി​​ക്കി​​ല്ല. സ​​ച്ചി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് അ​​ർ​​ജു​​ൻ ലീ​​ഗി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്. പു​​തി​​യ ബൗ​​ളിം​​ഗ് ആ​​ക്‌ഷ​​ൻ പ​​രു​​വ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കു​​ന്ന​​ശ്ര​​മ​​ത്തി​​ലാ​​ണ് അ​​ർ​​ജു​​ൻ. മ​​ത്സ​​ര രം​​ഗ​​ത്തേ​​ക്ക് ഇ​​റ​​ങ്ങാ​​ൻ പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ അ​​ർ​​ജു​​ൻ ഇ​​പ്പോ​​ൾ പ്രാ​​പ്തനാ​​യി​​ട്ടി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണ് ലീ​​ഗി​​ൽ ഇ​​റ​​ങ്ങാ​​ത്ത​​തെ​​ന്ന് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

മും​​ബൈ ട്വ​​ന്‍റി-20​​യു​​ടെ ബ്രാ​​ൻ​​ഡ് അം​​ബാ​​സ​​ഡ​​ർകൂ​​ടി​​യാ​​യ സ​​ച്ചി​​നു​​മാ​​യി ച​​ർ​​ച്ച ചെ​​യ്ത​​ശേ​​ഷ​​മാ​​ണ് അ​​ർ​​ജു​​ന്‍റെ തീ​​രു​​മാ​​നം. ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​ർ​​ജു​​ൻ പു​​തി​​യ ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​നി​​ലേ​​ക്ക് തി​​രി​​ഞ്ഞ​​ത്. പൂ​​ന സ്വ​​ദേ​​ശി​​യാ​​യ അ​​തു​​ൽ ഗെ​​യ്ക്‌​വാ​​ദി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​ണ് പു​​തി​​യ ആ​​ക്‌​ഷ​​ൻ പ​​രി​​ശീ​​ലി​​ക്കു​​ന്ന​​ത്.

പു​​തി​​യ ആ​​ക്‌​ഷ​​നി​​ൽ അ​​ർ​​ജു​​ൻ ശ​​രി​​ക്ക് ബൗ​​ളിം​​ഗ് ചെ​​യ്തുവ​​രു​​ന്ന​​തേ​​യു​​ള്ളൂ. സ​​മീ​​പ​​നാ​​ളി​​ൽ മി​​ക​​ച്ച ഫോ​​മി​​ലാ​​യി​​രു​​ന്നു അ​​ർ​​ജു​​ൻ. 2017-18 അ​​ണ്ട​​ർ 19 കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി​​യി​​ൽ ര​​ണ്ട് അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ട​​വും ഒ​​രു നാ​​ലു വി​​ക്ക​​റ്റ് നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ചെ​​റു​​പ്പം മു​​ത​​ൽ ഫാ​​സ്റ്റ് ബൗ​​ളിം​​ഗ് ആ​​ണ് ഇ​​ഷ്ടം. ഇ​​ന്ത്യ​​യി​​ൽ ഫാ​​സ്റ്റ് ബൗ​​ള​​ർ​​മാ​​രു​​ടെ കു​​റ​​വു​​ണ്ട്- അ​​ർ​​ജു​​ൻ പ​​റ​​ഞ്ഞു. സ്വ​​ന്തം നി​​ല​​യ്ക്ക് ക​​ളി​​ക്കാ​​നാ​​ണ് ആ​​ഗ്ര​​ഹ​​മെ​​ന്ന് അ​​ർ​​ജു​​ൻ നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മും​​ബൈ ട്വ​​ന്‍റി-20​​യി​​ൽ ആ​​റു ടീ​​മു​​ക​​ളാ​​ണു​​ള്ള​​ത്. ഈ ​​മാ​​സം 11 മു​​ത​​ൽ 21വ​​രെ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം അ​​ര​​ങ്ങേ​​റു​​ക.

Related posts