“കൈകഴുകൽ’ നല്ലതാണ്, … മെ​സേ​ജ് അ​യ​ച്ചും, ട്രോ​ളു​ക​ളും വ്യാ​ജ​വാ​ർ​ത്ത​ക​ളും ഫോ​ർ​വേ​ഡ് ചെ​യ്തും ഇ​രി​ക്കു​ന്ന വാ​ട്ട്സ്ആ​പ്പ് വെ​റും ക​ളി​പ്പാ​ട്ട​മ​ല്ല

വി.ആർ. ഹരിപ്രസാദ്ന​മ്മ​ൾ നേ​ര​മു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും ചു​മ്മാ ഗുഡ്മോ ണിംഗ് മെ​സേ​ജ് അ​യ​ച്ചും, ട്രോ​ളു​ക​ളും വ്യാ​ജ​വാ​ർ​ത്ത​ക​ളും ഫോ​ർ​വേ​ഡ് ചെ​യ്തും ഇ​രി​ക്കു​ന്ന വാ​ട്ട്സ്ആ​പ്പ് വെ​റും ക​ളി​പ്പാ​ട്ട​മ​ല്ല. വാ​ട്ട്സ്ആ​പ്പ് മെ​സേ​ജ് തെ​ളി​വാ​യി ക​ണ​ക്കാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്യാ​വ​ശ്യം കൊ​ള്ളാ​വു​ന്ന പ​ണി​കി​ട്ടാ​ൻ, അ​താ​യ​ത് ആ​പ്പി​ൽ പെ​ടാ​ൻ വാ​ട്ട്സ്ആ​പ്പ് ധാ​രാ​ള​മാ​ണ്. വാ​ട്ട്സ്ആ​പ്പ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നൊ​രു പ്ര​യോ​ഗം പ​ല​രും കേ​ട്ടി​രി​ക്കും. ആ​ധി​കാ​രി​കം എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന​വി​ധം പ​ട​ച്ചു​ണ്ടാ​ക്കു​ന്ന നു​ണ​ക​ളും അ​സം​ബ​ന്ധ​ങ്ങ​ളും വാ​ട്ട്സ്ആ​പ്പി​ൽ ക​ണ്ടു വി​ശ്വ​സി​ച്ച് അ​ന്തം​വി​ടു​ന്ന​വ​രാ​ണ് വാ​ട്ട്സ്ആ​പ്പ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ക​ന്പ​നി 20 ല​ക്ഷ​ത്തോ​ളം അ​ക്കൗ​ണ്ടു​ക​ളാ​ണ് വി​ല​ക്കി​യ​ത്. വെ​റു​തെ​യ​ല്ല, ഓ​ണ്‍​ലൈ​ൻ അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ പൊ​റു​തി​മു​ട്ടി, ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യെ മാ​നി​ച്ചാ​ണ് അ​ങ്ങ​നെ ചെ​യ്ത​ത്. അ​നാ​വ​ശ്യ​വും ഉ​പ​ദ്ര​വ​ക​ര​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ത​ട​യാ​ൻ ത​ന്നെ​യാ​യി​രു​ന്നു വാ​ട്ട്സ്ആ​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഒ​ന്നാ​ന്ത​രം മാ​ർ​ഗ​ങ്ങ​ൾ അ​വ​രു​ടെ പ​ക്ക​ലു​ണ്ട്. ര​ണ്ടു​കൊ​ല്ലം മു​ന്പ് ഫേ​സ്ബു​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട്സ്ആ​പ്പ്…

Read More

സൈബർ ലോകത്തെ ഒളിഞ്ഞുനോട്ടം..!  വി​വ​രം ചോ​ർ​ത്തു​ന്ന ഉടായിപ്പ് സ​മ്മാ​നം!

 വി.ആർ. ഹരിപ്രസാദ് ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യോ​ട്, അ​ല്ലെ​ങ്കി​ൽ കാ​മു​കി​യോ​ട് സ്വ​ന്ത​ന്ത്ര​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്നു തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​കം. വീ​ട്ടു​കാ​ർ കാ​ണാ​തെ, സം​ശ​യം തോ​ന്നാ​തെ ലാ​ൻ​ഡ് ഫോ​ണി​ന​ടു​ത്തു ചു​റ്റി​ത്തി​രി​ഞ്ഞ കാ​ലം മാ​റി​യ​തോ​ടെ അ​തി​നു പു​തി​യ വ​ഴി​ക​ൾ തെ​ളി​ഞ്ഞു. ക​ല്യാ​ണ​നി​ശ്ച​യ​ത്തി​ന് പ​ട്ടു​സാ​രി​യും വ​ള​യും പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​തി​ശ്രു​ത വ​ര​ൻ സ്മാ​ർ​ട്ട്ഫോ​ണ്‍ സ​മ്മാ​നി​ക്കു​ന്ന​ത് ഒ​രു ച​ട​ങ്ങി​നു തു​ല്യ​മാ​യി​ക്ക​ഴി​ഞ്ഞു. ഒ​രു ശ​ല്യ​വു​മി​ല്ലാ​തെ സം​സാ​രി​ക്കാം, ചാ​റ്റ് ചെ​യ്യാം, വീ​ഡി​യോ കോ​ൾ ചെ​യ്യാം. മൊ​ത്ത​ത്തി​ൽ സം​ഗ​തി ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​വ​ർ​ത​ന്നെ ആ​വ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല, കാ​മു​കീ​കാ​മു​കന്മാ​രും ഇങ്ങനെ ​ഫോ​ണ്‍ സ​മ്മാ​നി​ക്ക​ൽ പ​തി​വു​ണ്ട്.ഇ​വി​ടംവ​രെ കാ​ര്യ​ങ്ങ​ൾ പെർഫെക്ട് ഓ​ക്കേ​യാ​ണ്. ഇ​നി​യാ​ണ് ഈ ​സ​മ്മാ​ന​ത്തി​നു പി​ന്നി​ൽ പ​ല​പ്പോ​ഴും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മൂ​ർ​ഖ​ൻ പാ​ന്പ് പ​ത്തി​വി​ട​ർ​ത്തു​ന്ന​ത്. വെ​റു​തെ ഒ​രു സ്മാ​ർ​ട്ട്ഫോ​ണ്‍ വാ​ങ്ങി​ന​ൽ​കു​ക​യ​ല്ല വി​കൃ​ത​മ​ന​സു​ള്ള ചി​ല പ്ര​തി​ശ്രു​ത വ​രന്മാ​ർ, അല്ലെങ്കിൽ കാമുകന്മാർ ചെ​യ്യു​ന്ന​ത്. ഫോ​ണ്‍ സ​മ്മാ​നി​ക്കു​ന്ന​തി​നു മു​ന്പ് അ​തി​ൽ ഒ​രു ര​ഹ​സ്യ മോ​ണി​റ്റ​റിം​ഗ് ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ…

Read More

സൈബർ ലോകത്തെ ഒളിഞ്ഞുനോട്ടയം…! അ​റി​വി​ല്ലാ​യ്മ, അ​ല്ലെ​ങ്കി​ൽ സ്വ​യം കു​ഴി​ക്കു​ന്ന കു​ഴി

വി.ആർ. ഹരിപ്രസാദ് ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഒ​രു പ്ര​മു​ഖ അ​ന്ത​ർ​ദേ​ശീ​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യു​ടെ പേ​രി​ലു​ള്ള ഒ​രു വാ​ട്ട്സ്ആ​പ്പ് മെ​സേ​ജ് വ​ന്നു. ഏ​റെ പ​രി​ചി​ത​മാ​യ ലോ​ഗോ വ​ച്ച്, അ​വ​രു​ടെ ഇ​രു​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു എ​ന്നാ​ണ് സ​ന്ദേ​ശം. അ​തി​ൽ എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു ഓ​ഫ​റും- 2000 ഫ്രീ ​ഗി​ഫ്റ്റു​ക​ൾ!! തൊ​ട്ടു​താ​ഴെ ഒ​രു ലി​ങ്കും. ശ്ര​ദ്ധി​ച്ചു​നോ​ക്കി​യാ​ൽ കാ​ണാം, മു​ക​ളി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ വെബ് വിലാസം ആ​ണെ​ങ്കി​ലും താ​ഴെ ആ​ക്ടീ​വ് ആ​യ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ പോ​കു​ന്ന​ത് മ​റ്റൊ​രി​ട​ത്തേ​ക്കാ​ണ്. ഫ്രീ ​എ​ന്നു ക​ണ്ടാ​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു പൊ​തു​സ്വ​ഭാ​വ​മു​ണ്ട്. ഇ​ടി​ച്ചു​ക​യ​റി​യി​രി​ക്കും. പി​ന്നെ വാ​ട്ട്സ്ആ​പ്പ് സം​സ്കാ​രം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ മ​റ്റൊ​രു സ്വ​ഭാ​വ​വും- ഷെ​യ​ർ ചെ​യ്യ​ൽ. എ​ന്തെ​ങ്കി​ലും പ​ങ്കു​വ​യ്ക്കു​ക എ​ന്ന​ത് അ​ത്ര സു​ഖ​മ​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ങ്കി​ലും ഈ ​ഷെ​യ​റിം​ഗി​ന് കാ​ശു​ചെ​ല​വി​ല്ല​ല്ലോ. മെ​സേ​ജ് കി​ട്ടി​യ​വ​ർ നേ​രെ മ​റ്റു ഗ്രൂ​പ്പു​ക​ളി​ലേ​ക്കു ത​ട്ടി. പ​റ്റി​ക്ക​ലാ​യേ​ക്കാം എ​ന്ന സാ​മാ​ന്യം വി​വ​ര​മു​ള്ള​വ​ർ​പോ​ലും ഈ ​ഷെ​യ​ർ ചെ​യ്യ​ലി​ൽ ക​ണ്ണി​ക​ളാ​യി. കു​റേ​പ്പേ​രെ​ങ്കി​ലും…

Read More

ഡാ…@$%്‌ര@!* ! മലയാളികള്‍ പറയുന്നതില്‍ ഏതാണ് ചീത്ത ഏതാണ് നല്ലത് എന്നു മനസിലാക്കാനാകാതെ വലഞ്ഞ് ഫേസ്ബുക്ക്; മലയാളികളുടെ തെറികളില്‍ പലതിനും ഇംഗ്ലീഷ് വാക്കുകളില്ലാത്തതും ഹൈടെക് സെല്ലിന് പണിയാകുന്നു…

മലയാളിയുടെ തെറിവിളി കൊണ്ട് ഫേസ്ബുക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. ഇംഗ്ലീഷ് മാത്രം മനസിലാകുന്ന ഫേസ്ബുക്കിനെ വലയ്ക്കുകയാണ് മലയാളികളുടെ പച്ചത്തെറി പ്രയോഗം. ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പരാതികളാണ് പോലീസിന്റെ ഹൈ ടെക് സെല്ലിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന തെറികള്‍ ഫേസ്ബുക്കിനെ പറഞ്ഞു മനസിലാക്കുന്നതാണ് ഹൈ ടെക് സെല്ലിന്റെ ഏറ്റവും വലിയ തലവേദന. മലയാളികളുടെ പല തെറിപ്രയോഗങ്ങള്‍ക്കും തത്തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ മലയാളികള്‍ വിളിക്കുന്ന ഇംഗ്ലീഷ് തെറികള്‍ ഫേസ്ബുക്കിന് ഒരു തെറിയേ അല്ല. മലയാളത്തിലുള്ള തെറി തര്‍ജ്ജിമ ചെയ്ത് ഇംഗ്ലീഷിലെത്തുമ്പോള്‍ ലഘുവാകുന്നതോടെ കേസിന്റെ കാര്യം സ്വാഹ. മാത്രമല്ല പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിഗണന നല്‍കുന്ന അമേരിക്കന്‍ നിയമവും മലയാളത്തിലെ തെറിവിളിക്കാര്‍ക്ക് അനുകൂലമാവുന്നു. സ്ത്രീകളെ അപമാനിച്ചുവെന്ന തരത്തിലുള്ള പരാതികളാണ് മലയാളികളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വരുന്നത്. എന്നാല്‍ ഫേക്ക് ഐഡിയില്‍ കൂടിയുള്ളതാണ് കൂടുതല്‍ അസഭ്യ പ്രചരണങ്ങളും…

Read More