അടിച്ചു പിരിഞ്ഞപ്പോള്‍ ഡല്‍ഹി സ്വദേശിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി പിതാവിന് അയച്ചു കൊടുത്തു; ഡല്‍ഹിയില്‍ നിന്നു മുങ്ങിയ മലയാളിയെ ഡല്‍ഹി പോലീസ് കേരളത്തിലെത്തി പൊക്കി…

കൊല്ലം: കാമുകിയായിരുന്ന ഡല്‍ഹി സ്വദേശിനിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അവരുടെ പിതാവിന് അയച്ചുകൊടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റിലായി.മുണ്ടയ്ക്കല്‍ ടി.എന്‍.ആര്‍.എ നഗര്‍ 129ല്‍ അഖില്‍ അജയെയാണ് (29) ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. ഡല്‍ഹിയില്‍ ജോലി ചെയ്യവെ അഖില്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം തെറ്റിയതോടെ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി യുവതിയുടെ പിതാവിന് അയച്ച് കൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ യുവതി തന്നെ പോലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ അഖില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കോടതി വാറണ്ടുമായി എത്തിയ ഡല്‍ഹി പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി ഡല്‍ഹിയിലേക്ക്…

Read More

ഡാ…@$%്‌ര@!* ! മലയാളികള്‍ പറയുന്നതില്‍ ഏതാണ് ചീത്ത ഏതാണ് നല്ലത് എന്നു മനസിലാക്കാനാകാതെ വലഞ്ഞ് ഫേസ്ബുക്ക്; മലയാളികളുടെ തെറികളില്‍ പലതിനും ഇംഗ്ലീഷ് വാക്കുകളില്ലാത്തതും ഹൈടെക് സെല്ലിന് പണിയാകുന്നു…

മലയാളിയുടെ തെറിവിളി കൊണ്ട് ഫേസ്ബുക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. ഇംഗ്ലീഷ് മാത്രം മനസിലാകുന്ന ഫേസ്ബുക്കിനെ വലയ്ക്കുകയാണ് മലയാളികളുടെ പച്ചത്തെറി പ്രയോഗം. ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പരാതികളാണ് പോലീസിന്റെ ഹൈ ടെക് സെല്ലിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന തെറികള്‍ ഫേസ്ബുക്കിനെ പറഞ്ഞു മനസിലാക്കുന്നതാണ് ഹൈ ടെക് സെല്ലിന്റെ ഏറ്റവും വലിയ തലവേദന. മലയാളികളുടെ പല തെറിപ്രയോഗങ്ങള്‍ക്കും തത്തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ മലയാളികള്‍ വിളിക്കുന്ന ഇംഗ്ലീഷ് തെറികള്‍ ഫേസ്ബുക്കിന് ഒരു തെറിയേ അല്ല. മലയാളത്തിലുള്ള തെറി തര്‍ജ്ജിമ ചെയ്ത് ഇംഗ്ലീഷിലെത്തുമ്പോള്‍ ലഘുവാകുന്നതോടെ കേസിന്റെ കാര്യം സ്വാഹ. മാത്രമല്ല പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിഗണന നല്‍കുന്ന അമേരിക്കന്‍ നിയമവും മലയാളത്തിലെ തെറിവിളിക്കാര്‍ക്ക് അനുകൂലമാവുന്നു. സ്ത്രീകളെ അപമാനിച്ചുവെന്ന തരത്തിലുള്ള പരാതികളാണ് മലയാളികളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വരുന്നത്. എന്നാല്‍ ഫേക്ക് ഐഡിയില്‍ കൂടിയുള്ളതാണ് കൂടുതല്‍ അസഭ്യ പ്രചരണങ്ങളും…

Read More

തമിഴ്‌സിനിമാ ലോകത്ത് വീണ്ടും ബോംബ് പൊട്ടിച്ച് ശ്രീ റെഡ്ഡി ! മുരുകദോസിനും ശ്രീകാന്തിനും പിന്നാലെ രാഘവ ലോറന്‍സിനും വഴങ്ങിക്കൊടുത്തെന്ന് നടി; അടുത്ത വെളിപ്പെടുത്തല്‍ മലയാളി താരങ്ങളെക്കുറിച്ച്

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തെലുങ്ക് സിനിമാലോകത്തെ ഇളക്കിമറിച്ച ശ്രീ റെഡ്ഡിയുടെ കഥകള്‍ ഇപ്പോള്‍ തമിഴ് സിനിമാലോകത്തെയും പിടിച്ചു കുലുക്കുകയാണ്. തെലുങ്കിലെ പല പ്രമുഖ നടന്മാര്‍ക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ച ശേഷം നടി ഇപ്പോള്‍ തമിഴ് സിനിമയെ ഉന്നം വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മുരുകദോസിന്റെയും നടന്‍ ശ്രീകാന്തിന്റെയും പേരുകള്‍ പുറത്തുവിട്ട ശ്രീറെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പുതിയ പേര് ‘പ്രേത സിനിമ’ കളുടെ തമ്പുരാനെന്ന് വിശേഷണമുള്ള രാഘവ ലോറന്‍സാണ്. മുനിയും കാഞ്ചനയും പോലെയുള്ള വമ്പന്‍ ഹൊറര്‍ സിനിമകള്‍ ഒരുക്കിയ ലോറന്‍സ് ഹൈദരാബാദ് ഹോട്ടലില്‍ വെച്ച് ശാരീരികമായി ഉപയോഗിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. ഒരുപാട് കഷ്ടതകള്‍ തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറന്‍സ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനവും അടുപ്പവും തോന്നിയിരുന്നു. എന്നാല്‍ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ലോറന്‍സ് തന്റെ തനി…

Read More